യു ഡി എഫ് അന്നം മുടക്കി, പ്രതിക്ഷേധം ശക്തമാക്കി സി പി ഐ എം ,കഞ്ഞിവെച്ച് പ്രതിഷേധിക്കുമെന്ന് ഡി.വൈ.എഫ്.ഐ

അരി വിതരണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് യു.ഡി.എഫിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

0

തിരുവനന്തപുരം : റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയർത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നത്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടർച്ചയാണിതെന്ന് പ്രസ്താവനയിൽ പറയുന്നു.

കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊന്നും ക്രിയാത്മകമായി ഇടപെടാനോ ജനങ്ങൾക്കൊപ്പം നിൽക്കാനോ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. പകരം പ്രതിസന്ധികൾക്കു നടുവിൽനിന്ന് നാടിനെ പിടിച്ചുയർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനാണ് നോക്കിയത്.മുൻഗണനേതര വിഭാഗങ്ങൾക്കുള്ള അരിവിതരണമാണ് പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ തടഞ്ഞിരിക്കുന്നത്.

സ്‌കൂൾ വിദ്യാർഥികൾക്കുള്ള അരി, വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുള്ള ഭക്ഷ്യക്കിറ്റ്, ക്ഷേമപെൻഷൻ എന്നിവയുടെ വിതരണവും തടയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന് ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് വിശദീകരണം നൽകിയിരിക്കുകയാണ്.റേഷനും, ഭക്ഷ്യകിറ്റും വിതരണം തടഞ്ഞ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിക്കണം. ജനങ്ങൾക്കുള്ള സഹായം തുടരുകതന്നെ വേണം. ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിന്റെ ക്രൂരമായ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം.

എൽഡിഎഫ് പ്രവർത്തകർ വീടുവീടാന്തരം കയറി വോട്ടർമാരെ നേരിൽക്കണ്ട് പ്രതിപക്ഷത്തിന്റെ അധമ രാഷ്ട്രീയം തുറന്നുകാണിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

അതേസമയം അരി വിതരണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് യു.ഡി.എഫിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. യു.ഡി.എഫിന്റേത് മനുഷ്യ വിരുദ്ധമായ സമീപനവും ജനങ്ങളോടുള്ള യുദ്ധ പ്രഖാപനവുമാണെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത്
എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.
സർക്കാരിന്റെ മുഴുവന് ജനക്ഷേമ പദ്ധതികളേയും തിരഞ്ഞെടുപ്പിനെ മറയാക്കി എതിര്ക്കുകയാണ് പ്രതിപക്ഷം. വിഷു,ഈസ്‌റ്റർ കിറ്റ്‌ മുടക്കാനും
പ്രതിപക്ഷ നേതാവ്‌ പങ്കുവഹിച്ചു. അതിന്റെ ഭാഗമാണ്,‌ മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടയപ്പെട്ടത്. എന്നാൽ, സർക്കാർ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. എല്ലാ വിശേഷദിവസങ്ങളിലും പിണറായി സര്ക്കാര് നടത്തിവരുന്ന റേഷൻ വിതരണം തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്.
തെരഞ്ഞെടുപ്പിന്റെ മറവിൽ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യുന്നത്.
അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ,
ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ കഞ്ഞിവച്ച് പ്രതികരിക്കും.
May be an image of text that says "അന്നം മുടക്കിയ UDF നെതിരെ DYFI കഞ്ഞിവച്ച് പ്രതികരിക്കുന്നു"
You might also like

-