യുഎഇയും ഫ്രാൻസും 19 ബില്യൺ ഡോളറിന്റെ ആയുധ കരാറിൽ ഒപ്പുവച്ചു

എണ്‍പത് പുത്തന്‍ റഫാലുകളെയാണ് യു എ ഇ ഫ്രാൻസിന്റെ പകൽ നിന്നും വാങ്ങുന്നത്

0

യുഎഇയും ഫ്രാൻസും 19 ബില്യൺ ഡോളറിന്റെ ആയുധ കരാറിൽ ഒപ്പുവച്ചു. എണ്‍പത് പുത്തന്‍ റഫാലുകളെയാണ് യു എ ഇ ഫ്രാൻസിന്റെ പകൽ നിന്നും വാങ്ങുന്നത്. രണ്ട് ദിവസം വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എത്തിയപ്പോഴാണ് യു എ ഇ കരാറില്‍ ഒപ്പിട്ടത്.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായാണ് അദ്ദേഹം കരാര്‍ ഒപ്പിട്ടത്. ദുബായ് എക്സ്‌പോ 2020മായി ബന്ധപ്പെട്ടാണ് ഇമ്മാനുവല്‍ മാക്രോണ്‍ യു എ ഇ സന്ദര്‍ശിച്ചത്. കരാര്‍ എന്നത്തേക്കാളും ശക്തവും പ്രാദേശിക സ്ഥിരതയ്ക്ക് നേരിട്ട് സംഭാവന നല്‍കുന്നതുമായ തന്ത്രപരമായ പങ്കാളിത്തം ഉറപ്പിക്കുന്നു എന്നാണ് കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് പ്രസ്താവിച്ചത്.

You might also like

-