കാപ്പിറ്റോള്‍ കലാപം അന്വേഷിക്കാനുള്ള യു.എസ്. ഹൗസ് വോട്ടെടുപ്പിൽ 222 പേര്‍ അനുകൂലിച്ചുവോട്ടുരേഖപ്പെടുത്തി

ജൂണ്‍ 30 ന് യു.എസ്. ഹൗസ്സില്‍ നടന്ന വോട്ടെടുപ്പില്‍ 222 പേര്‍ കമ്മറ്റി ക്കനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 190 പേര്‍ എതിര്‍ത്തു. 222 പേരില്‍ രണ്ടു റിപ്പബ്ലിക്കന്‍സും(വയോമിംഗില്‍ നിന്നുള്ള ലിസ് ചെനി, ഇല്ലിനോയ്‌സില്‍ നിന്നുള്ള ആംഡം കിന്‍സിംഗര്‍) ഉള്‍പ്പെടുന്നു.

0

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ കുറിച്ച ജനുവരി 6 ലെ കാപ്പിറ്റോള്‍ ലഹളയെ കുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുവാന്‍ യു.എസ്. ഹൗസ് തീരുമാനിച്ചു.ജൂണ്‍ 30 ന് യു.എസ്. ഹൗസ്സില്‍ നടന്ന വോട്ടെടുപ്പില്‍ 222 പേര്‍ കമ്മറ്റി ക്കനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 190 പേര്‍ എതിര്‍ത്തു. 222 പേരില്‍ രണ്ടു റിപ്പബ്ലിക്കന്‍സും(വയോമിംഗില്‍ നിന്നുള്ള ലിസ് ചെനി, ഇല്ലിനോയ്‌സില്‍ നിന്നുള്ള ആംഡം കിന്‍സിംഗര്‍) ഉള്‍പ്പെടുന്നു.ഇരുപാര്‍ട്ടികളും സഹകരിച്ചു ഒരു കമ്മീഷനെ നിയമിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ അതിയായി വേദനിക്കുന്നു. വോട്ടെടുപ്പിന് മുമ്പ് യു.എസ്. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.

ഇപ്പോള്‍ അതില്‍ പരാജയപ്പെട്ടുവെങ്കിലും, ഭാവിയില്‍ അതിന് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി നാന്‍സി വികാരാധീനയായി പറഞ്ഞു. യു.എസ്. ഹൗസ് പാസ്സാക്കിയ തീരുമാനം ഇനി യു.എസ്. സെനറ്റില്‍ ചര്‍ച്ച ചെയ്തു വോട്ടെടുപ്പിനു വേണ്ടി വരും. അടുത്ത തിരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ മുന്നേറ്‌റം തടയുക എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന് റിപ്പബ്ലിക്കന്‍ ആരോപിച്ചു.

ജനുവരി 6ന് നടന്ന കൊലപാതകത്തെകുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുന്നതിനുള്ള നീക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തിയായി എതിര്‍ത്തിരുന്നു. മുന്‍ പ്രസിഡന്റിനെ കടന്നാക്രമിക്കുക എന്നതാണ് നാന്‍സി പെലോസി ഉദ്ദേശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.ജനുവരി 6ന് നടന്ന കലാപത്തെകുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമക്കുന്നതിനുള്ള നീക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തിയായി എതിര്‍ക്കുന്നു. മുന്‍ പ്രസിഡന്റിനെ കടന്നാക്രമിക്കുക എന്നതാണ് നാന്‍സി പെലോസി ഉദ്ദേശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. യു.എസ്. ഹൗസിലെ മൈനോറിട്ടി ലീഡര്‍ കെവിന്‍ മക്കാര്‍ത്തി കമ്മിറ്റിയുമായി സഹകരിക്കുമോ എന്നതിനെ കുറിച്ചു അഭിപ്രായം പറയുന്നതിന് വിസമ്മതിച്ചു. കമ്മീഷന്‍ അംഗങ്ങളായി ഡമോക്രാറ്റിക് പാര്‍ട്ടിയോടൊപ്പം അനുകൂലിച്ചു വോട്ടു ചെയ്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളില്‍ ഒരാളെ നിയമിക്കുമെന്നാണ് നാന്‍സി പെലോസിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

You might also like

-