യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ പുറത്താക്കി
ബോൾട്ടന്റെ തീരുമാനങ്ങൾ തൃപ്തികരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ നടപടി
വാഷിങ്ങ്ടൺ :യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ പുറത്താക്കി. പ്രസിഡന്റ് ഡോണൾഡ്ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോൾട്ടന്റെ തീരുമാനങ്ങൾ തൃപ്തികരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ നടപടി.കഴിഞ്ഞ വർഷം മെയ് 23നാണ് ജോൺ ബോൾട്ടനെ യുഎസ് സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്. എച്ച്.ആർ. മക്മാസ്റ്ററെ മാറ്റിയാണ് ജോൺ ബോൾട്ടനെ നിയമിച്ചത്. മക്മാസ്റ്ററെ പുറത്താക്കാനുള്ള കാരണം ട്രംപ് വ്യക്തമാക്കിയിരുന്നില്ല.
സുരക്ഷാ ഉപദേഷ്ടാവായതിന് പിന്നാലെ ബോൾട്ടൺ ഇറാനെയും ഉത്തര കൊറിയയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഫോക്‌സ് ന്യൂസിന് നൽകിയ പ്രതികരണത്തിലായിരുന്നു വിമർശനം. ഈ രാജ്യങ്ങൾക്കെതിരെ നീങ്ങാൻ പ്രസിഡന്റിന് എല്ലാ മാർഗങ്ങളും നിർദേശിക്കുക എന്നത് തന്റെ ജോലിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു