മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാതെ വിശദീക ണവുമായി പ്രതിഭ; ഇതു വേട്ടയാടാന്‍ ശ്രമം

തന്നെ വേട്ടയാടാന്‍ ശ്രമമുണ്ടായി. അപ്പോഴാണ് ചിലത് തുറന്ന് പറഞ്ഞത്. തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും യു.പ്രതിഭ എം.എല്‍.എ ഫെയ്സ്ബുക് പോസ്റ്റില്‍

0

കായകുളം :മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാതെ വിശദീകരണവുമായി യു.പ്രതിഭ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. തന്നെ വേട്ടയാടാന്‍ ശ്രമമുണ്ടായി. അപ്പോഴാണ് ചിലത് തുറന്ന് പറഞ്ഞത്. തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും യു.പ്രതിഭ എം.എല്‍.എ ഫെയ്സ്ബുക് പോസ്റ്റില്‍ വിശദീകരിക്കുന്നു.
മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച കായംകുളം എംഎൽഎ യു.പ്രതിഭയില്‍നിന്ന് സിപിഎം വിശദീകരണംതേടും. പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്ത വാക്കുകളായിരുന്നു എം.എല്‍.എയുടേതെന്ന് പാര്‍ട്ടി ജില്ലാസെക്രട്ടറി ആര്‍.നാസര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എം.എല്‍.എയ്ക്കെതിരെ നടത്തിയ പരസ്യവിമർശനങ്ങൾ വാർത്തയായിരുന്നു. ഇതില്‍ പ്രകോപിച്ചാണ് യു.പ്രതിഭ ഫേസ്ബുക്കിലൂടെ മാധ്യമപ്രവര്‍ത്തകരെ ആധിക്ഷേപിച്ചത്.

യു പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ , ഒരു ഗ്രാമീണ ചുറ്റുപാടിൽ ജനിച്ചു വളർന്ന അതേ പ്രദേശത്ത് പൊതുജീവിതം നയിക്കുന്ന സാധാരണക്കാരിയായ ഒരു ജനപ്രതിനിധി ആണ് ഞാൻ .തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടാൻ ജീവിതത്തിൽ ഒരു നിമിഷമേ മുന്നിലുള്ള എങ്കിലും അത്രയും നേരം ആത്മാഭിമാനത്തോടെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവർത്തകർ എന്നോട് കാണിച്ചില്ല .എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി.വ്യക്തിഹത്യ എന്റെ ശീലമല്ല.എന്നോട് അങ്ങനെ ചെയ്തവരോടും . കാലാകാലങ്ങളിൽ ഞാൻ ക്ഷമിച്ചിട്ടേയുള്ളൂ.പക്ഷേ ഒന്നോർക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും .അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ഞാൻ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല .ഞാൻ ആദരിക്കുന്ന നിരവധി മാധ്യമ പ്രവർത്തകർ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവർത്തനം അന്തസ്സുള്ള സാമൂഹ്യപ്രവർത്തനം തന്നെയാണെന്ന് ഞാൻ കരുതുന്നു..എന്നാൽ സമൂഹത്തിൽ മൊത്തത്തിൽ സംഭവിച്ച മൂല്യശോഷണം മാധ്യമ പ്രവർത്തന മേഖലയിലും ഉണ്ടായി.അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവർത്തകരെ സംബന്ധിച്ച് മാത്രം) വാർത്ത ഓർഗനൈസ്ഡ് ഗോസിപ്പ് ആണ് .ഇത്തരക്കാരോട് ആണ് ഞാൻ പ്രതികരിച്ചത് .മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല എന്നാൽ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.എല്ലാവരെയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാം കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം ..എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന് എബ്രഹാംലിങ്കൺ പറഞ്ഞുവെച്ചിട്ടുണ്ട് . എനിക്കും ഇത്രയേ പറയാനുള്ളൂ ?

സ്വന്തം പാര്‍ട്ടിയുടെ യുവജനസംഘടന പ്രവര്‍ത്തകര്‍ എം.എല്‍.എയ്ക്കെതിരെയും, എം.എല്‍.എ തിരിച്ചും സമൂഹമാധ്യമങ്ങളില്‍ പരസ്യഏറ്റുമുട്ടല്‍ നടത്തിയത് വാര്‍ത്തയാക്കിയതിനെയാണ് മോശം പണിയായി യു.പ്രതിഭ പ്രതിഭ വിശേഷിപ്പിച്ചത്. എന്നാല്‍ എം.എല്‍.എയുടെ വാക്കുകളെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ല. വിശദീകരണം ചോദിക്കാനാണ് തീരുമാനം

 

You might also like

-