റവന്യൂ വകുപ്പിന്റെ നിരോധന ഉത്തരവ് ലംഘിച്ചുള്ള അനധികൃത റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു

സുരക്ഷാഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ ഗുരുതരവീഴ്ച. റിസോര്‍ട്ടില്‍ നടന്നത് അനധികൃത നിർമ്മാണമാണെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്തുവന്നു

Two workers died in a landslide during the construction of an illegal resort in violation of the Revenue Department's prohibitory order.അടിമാലി | ചിത്തിരപുരത്ത് റിസോർട്ടിന്‍റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ചിത്തിരപുരത്ത് നിയവിരുദ്ധമായി നിർമ്മിച്ചുകൊണ്ടിരിന്ന റിസോർട്ടിന്റെ സംരക്ഷണ ഭിത്തിക്ക് സമീപം മണ്ണിടിച്ചുള്ള നിർമ്മാണ നടക്കുന്നതിനിടയിലാണ് മുകൾ ഭാഗത്തുനിന്നും മണ്ണിടിഞ്ഞാണ് അപകടം ഉണ്ടായത്.ആനച്ചാൽ ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. സുരക്ഷാഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ ഗുരുതരവീഴ്ച. റിസോര്‍ട്ടില്‍ നടന്നത് അനധികൃത നിർമ്മാണമാണെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്തുവന്നു ,ചട്ടങ്ങൾ ലംഘിച്ചുള്ള ൻറിസോർട്ട് നിർമ്മാണം തടഞ്ഞുകൊണ്ട് റവന്യൂവകുപ്പ് ഉടമക്ക് നോട്ടീസ് നൽകുകയും റിസോർട്ടിന്റെ കവാടം പൂട്ടി സെൽ ചെയ്‌യുകയും ചെയ്തിരുന്നു . എന്നാൽ റവന്യൂവകുപ്പിന്റെ നിരോധന ഉത്തരവു ലംഘിച്ചു ഉടമ നിർമ്മാണം തുടരുകയായിരുന്നു . ആനച്ചാൽ പ്രദേശത്തെ ‘മിസ്റ്റി വണ്ടേഴ്‌സ്’ റിസോർട്ടിന്റെ നിർമ്മണം അനധികൃതമെന്ന് മൂന്നാർ സ്‌പെഷ്യൽ തഹസിൽദാർ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് റിസോർട്ടിന്റെ പ്രവർത്തനം 2025 ജനുവരിയിൽ തന്നെ തടഞ്ഞിരുന്നു. ഈ നിരോധനം കാറ്റില്‍ പറത്തി നടത്തിയ നിര്‍മ്മാണമാണ് രണ്ട് തൊഴിലാളികളുടെ ജീവനെടുത്തത് .ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. ടാർപോളിൻ ഉപയോഗിച്ച് മുകൾ ഭാഗം മറിച്ചിരുന്നു. ഇതിന്‍റെ താഴെ നിന്നുമാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്

പള്ളിവാസൽ ഗ്രാമ പഞ്ചായത്തിന്റേയും ദേവികുളം തഹസിൽദാരുടേയും എൻഒസി ഉത്തരവിൽ പരാമർശിച്ച നിബന്ധനകൾ ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർമ്മാണ പ്രവർത്തനം താൽകാലികമായി നിർത്തിവെക്കേണ്ടതാണെന്നും സ്‌പെഷ്യൽ താഹസിൽദാർ നിരോധന നോട്ടീസിൽ പറയുന്നുണ്ട്. പിന്നാലെ പള്ളിവാസൽ വില്ലേജ് ഓഫീസർ റിസോർട്ട് പൂട്ടി താക്കോൽ ദേവികുളം സബ് കളക്ടർക്ക് കൈമാറിയിരുന്നു.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് ചിത്തിരപുരം പള്ളിക്ക് സമീപം മൺകൂന ഇടിഞ്ഞ് തൊഴിലാളികൾക്ക് മേൽ പതിച്ചത്. അപകട ഭീഷണിയിൽ ആയിരുന്ന റിസോർട്ടിന് സുരക്ഷാഭിത്തി നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അടിമാലി , മൂന്നാർ ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് തലയും ഉടലും വേർപ്പെട്ട നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മറ്റൊരാളുടെ മൃതദേഹവും പുറത്തെടുത്തു. കല്ലും മണ്ണും ഉൾപ്പെടെയാണ് തൊഴിലാളികൾക്കുമേൽ പതിച്ചത്. തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് കോൺട്രാക്ടർ ജോലി ചെയ്യിപ്പിച്ചതെന്നും ആരോപണം ഉണ്ട് .അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

You might also like

-