രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

കൊലപാതകം നടന്ന് രണ്ട് ആഴ്‌ച്ച പിന്നിടുമ്പോഴും കൊലപാതകത്തിൽ പങ്കെടുത്ത് ആറ് പേരെ മാത്രമാണ് പോലീസിന് പിടികൂടാനായിട്ടുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ബാക്കി ആറ് പേരെ കൂടി പിടികൂടിയ ശേഷം മാത്രമായിരിക്കും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിലെ അന്വേഷണത്തിലേക്ക് പോലീസ് കടക്കുക.

0

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. കൊലയാളി സംഘത്തിലെ ആറ് പേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. പെരുമ്പാവൂർ ഭാഗത്ത് നിന്നാണ് ഇവരേയും കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ആലപ്പുഴയിൽ രൺജീത്തിന്റെ വീടിനോട് ചേർന്ന് തന്നെയുള്ള എസ്ഡിപിഐ പ്രവർത്തകരാണ് പിടിയിലായിരിക്കുന്നതെന്നും സൂചനയുണ്ട് . ഇവരുടെ അറസ്റ്റ് ഉച്ചയ്‌ക്ക് ശേഷം രേഖപ്പെടുത്തുമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ആകെ 12 പേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കൊലയാളി സംഘത്തിലുള്ളത്. നേരത്തെ ഈ പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയവരും, വ്യാജ സിം കാർഡ് എടുത്തു നൽകിയവരും അറസ്റ്റിലായിരുന്നു. ഇവരുൾപ്പെടെ കേസുമായി ബന്ധപ്പെട്ട് പതിനഞ്ചിനടുത്ത് ആളുകൾ ഇതുവരെ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കേസിൽ ആകെ 25ഓളം പ്രതികൾ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.കൊലപാതകം നടന്ന് രണ്ട് ആഴ്‌ച്ച പിന്നിടുമ്പോഴും കൊലപാതകത്തിൽ പങ്കെടുത്ത് ആറ് പേരെ മാത്രമാണ് പോലീസിന് പിടികൂടാനായിട്ടുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ബാക്കി ആറ് പേരെ കൂടി പിടികൂടിയ ശേഷം മാത്രമായിരിക്കും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിലെ അന്വേഷണത്തിലേക്ക് പോലീസ് കടക്കുക.

You might also like

-