അമേരിക്കയിലെ ഹൂസ്റ്റണില്‍ രണ്ട് പോലീസുകാരനായും അക്രമിയും കൊല്ലപ്പെട്ടു

സെപ്തംബര്‍ 20 തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. 5350 ഏററാ പാര്‍ക്ക് െ്രെഡവിലുള്ള വീട്ടിലാണ് പൊലീസ് വാറന്റുമായി എത്തിയത്.

0

ഹൂസ്റ്റന്‍ : മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറന്റുമായി എത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ഓഫീസര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൊലീസ് തിരിച്ചുവെടിവെച്ചതില്‍ പ്രതിയും കൊല്ലപ്പെട്ടു.

സെപ്തംബര്‍ 20 തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. 5350 ഏററാ പാര്‍ക്ക് െ്രെഡവിലുള്ള വീട്ടിലാണ് പൊലീസ് വാറന്റുമായി എത്തിയത്. വാതില്‍ മുട്ടിവിളിച്ചപ്പോള്‍ ഒരു സ്ത്രീ വന്ന് കതകുതുറന്നു. പ്രതി എവിടെയെന്ന് ചോദിക്കുന്നതിനിടയില്‍ അകത്തുനിന്ന് പൊലീസുകാര്‍ക്കെതിരെ നിരവധി തവണ നിറയൊഴിക്കുകയായിരുന്നു.

31 വര്‍ഷത്തെ സര്‍വീസുള്ള ബില്‍ ജെഫറി (54) എന്ന പൊലീസുകാരന്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ശരീരത്തില്‍ നിരവധി ബുള്ളറ്റുകള്‍ തറച്ചു കയറി. വെടിയേറ്റ 20 വര്‍ഷം സര്‍വീസുള്ള സര്‍ജന്റ് മൈക്കിള്‍ വാന്‍സിനെ (49) അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി.

ഗുരുതരാവസ്ഥ പിന്നിട്ടുവെന്നാണ് തിങ്കളാഴ്ച വൈകിട്ട് ഹൂസ്റ്റന്‍ പൊലീസ് ചീഫ് ട്രോയ ഫിന്നര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ഹൂസ്റ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദീര്‍കാലമായി സേവനം അനുഷ്ഠിക്കുന്ന ഇരുവരെ കുറിച്ചും ചീഫിനും സഹപ്രവര്‍ത്തകര്‍ക്കും വലിയ മതിപ്പായിരുന്നു. വെടിയേറ്റ് കൊല്ലപ്പെട്ടത് 31 വയസ്സുള്ള ബഌക്ക് സസ്‌പെക്ട് ആണെന്ന് പോലീസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല . സംഭവത്തില്‍ ഹൂസ്റ്റന്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ നടുക്കം പ്രകടിപ്പിച്ചു. വൈകി കിട്ടിയ റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ട പ്രതി ഡിയോണ്‍ ലഡറ്റ് (31) ആണെന്ന് തിരിച്ചറിഞ്ഞു. കുപ്രിസിദ്ധ കുറ്റവാളിയാണ് ഇയാള്‍.

You might also like

-