സ്വർണക്കടത്തു കേസിൽ എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിൽ
"നിയമം അതിൻ്റെ വഴിക്ക് പോകണം": സ്വർണം കടത്തിയതിന് തൻ്റെ മുൻ സഹായിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ശശി തരൂർ പ്രതികരിച്ചു
ഡൽഹി | സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലായത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ഡൽഹിവിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വ്യക്തിയിൽ നിന്ന് സ്വർണ്ണം വാങ്ങാനെത്തിയയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ശശി തരൂരിൻ്റെ പിഎ ശിവകുമാർ ആണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
അതേസമയം
“നിയമം അതിൻ്റെ വഴിക്ക് പോകണം”: സ്വർണം കടത്തിയതിന് തൻ്റെ മുൻ സഹായിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ശശി തരൂർ പ്രതികരിച്ചു.സ്വർണക്കടത്തിന് പിടിയിലായത് തന്റെ മുൻ പേഴ്സണൽ സ്റ്റാഫെന്ന് ശശി തരൂർ. ഇപ്പോൾ പാർട്ട് ടൈം ആയി മാത്രമാണ് തൻ്റെ ഓഫീസിൽ ജോലി ചെയ്യുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ശശി തരൂർ പ്രതികരിച്ചു. ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി തരൂർ പറഞ്ഞു. എയർപോർട്ടുമായി ബന്ധപ്പെട്ട തൻറെ കാര്യങ്ങൾ ശിവകുമാർ മുൻപ് നോക്കി നടത്തിയിരുന്നു. സർവ്വീസ് കഴിഞ്ഞിട്ടും പാർട്ട് ടൈം ആയി തുടരാൻ അനുവദിച്ചത് ഡയാലിസിസ് ചെയ്യുന്നയാൾ എന്ന നിലയിലാണ്. അന്വേഷണ സംഘത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ഒരിളവും തേടുന്നില്ലന്നും തരൂർ പറഞ്ഞു.
“‘ധരംശാലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എയര്‍പോര്‍ട്ട് ഫെസിലിറ്റേഷന്‍ സഹായത്തിന്റെ കാര്യത്തില്‍ എനിക്ക് പാര്‍ട്ട് ടൈം സേവനം നല്‍കുന്ന എന്റെ മുന്‍ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ട ഒരു സംഭവം കേട്ടത്, ഇതറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി. സ്ഥിരമായി ഡയാലിസിസിന് വിധേയനാകുന്ന 72 വയസ്സുള്ള, റിട്ടയര്‍മെന്റില്‍ കഴിയുന്ന അദ്ദേഹത്തിനുമേല്‍ ആരോപിച്ചിട്ടുള്ള തെറ്റ് ഒരിക്കലും അംഗീകരിക്കാനാകില്ല. വിഷയം അന്വേഷിക്കുകയും നടപടികളെടുക്കുകയും നടപടികളെടുക്കുകയും ചെയ്യുന്ന അധികാരികളുടെ ശ്രമങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. നിയമം അതിന്റെ വഴിക്ക് പോകണം'”, തരൂര്‍ പറഞ്ഞു