മുല്ലപ്പെരിയാറിൽ ഇന്നലെ തുറന്ന നാല് സ്പിൽവേ ഷട്ടറുകളിൽ മൂന്ന് അടച്ചു

ജലനിരപ്പ് ഇനിയും കുറഞ്ഞാൽ ബാക്കി ഷട്ടറുകളും അടച്ചേക്കും. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതിനാൽ ഇടുക്കി ഡാമിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല.

0

തേക്കടി | മുല്ലപ്പെരിയാറിൽ ഇന്നലെ തുറന്ന നാല് സ്പിൽവേ ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. രാത്രി പത്ത് മണിക്കാണ് ഷട്ടർ അടച്ചത്. ജലനിരപ്പ് കുറഞ്ഞതോടെയാണ് തമിഴ്നാട് ഷട്ടറുകൾ അടയ്ക്കാൻ തീരുമാനിച്ചത്.
ആദ്യം ഷട്ടറുകളിൽ 2 ഷട്ടറുകൾ (V2 & V5) 10:00 മണിക്ക് താഴ്ത്തി.പിന്നീട് രാവിലെ ഏഴുമണിയോടെ( 07:00 മണിക്ക്)  ഉയർത്തിയിരുന്ന ഷട്ടറുകളിൽ ഒരെണ്ണം കൂടി (V4) 07:00 മണിക്ക് താഴ്ത്തിയിരിക്കുന്നതായി തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ V3, ഷട്ടർ 0.10 മീ വീതം ഉയർത്തി 128.65 ക്യുസെക്സ് ജലം പുറത്തുവിടുന്നുണ്ട്.

MULLAPERIYAR DAM

DATE : 19.11.2021
TIME : 08.00 AM

LEVEL : 140.80 ft

Tunnel Discharge : 2300 cusecs

SURPLUS DISCHARGE
Current : 128 cusecs
Average : 435 cusecs

INFLOW
Current : 2428 cusecs
Average : 2735 cusecs

NOTE
Shutter opening details:

V3= 10 cm

V4 closed at 7.00 AM

ജലനിരപ്പ് ഇനിയും കുറഞ്ഞാൽ ബാക്കി ഷട്ടറുകളും അടച്ചേക്കും. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതിനാൽ ഇടുക്കി ഡാമിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല. 2399.50 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ ഇടുക്കി ഡാമുകള്‍ തുറന്നത്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടറും മുല്ലപ്പെരിയാറിന്‍റെ നാല് ഷട്ടറുകളുമാണ് തുറന്നത്. ഒരു വർഷത്തിനിടെ ഇടുക്കി ഡാം മൂന്നാം തവണയും തുറന്നത് ചരിത്രത്തില്‍ ആദ്യമാണ്.

DAILY REPORT(7AM)/19/11/2021

IDUKKI RESERVOIR
*FRL : 2403.00ft
MWL : 2408.50ft

Present Water Level: 2399.52ft
Last year water level:2393.36ft
Upper Rule level:2400.03ft

Present Live Storage:1399.280MCM (95.87%)
Last Year Live Storage:1297.318MCM (88.88%,)

Inflow /day : 16.841MCM
Spilled/day : 3.275MCM
P.H Discharge/da: 11.4366MCM Generation/day: 17.173MU
Rain fall: 1.8mm

Blue Alert : 2392.03ft
Orange Alert : 2398.03ft
Red Alert. : 2399.03ft

You might also like

-