കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു

ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമാച്ചന്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.

0

കോട്ടയം |  എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു . പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി
കണമല അട്ടിവളവിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമാച്ചന്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.

പരിക്കേറ്റയാളെ പ്രദേശവാസികള്‍ റബ്ബര്‍ തോട്ടത്തില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. തോമാച്ചന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു.

അതേസമയം തൃശ്ശൂരിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. ചാലക്കുടി മേലൂർ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികൾ ബഹളം വെച്ചതോടെ പോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.

ആക്രമണകാരിയായ കാട്ടുപോത്തിനെ ഉടൻതന്നെ വെടിവെച്ച് കൊല്ലാൻ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ കളക്ടർ അടിയന്തരമായി ഉത്തരവിടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.കാട്ടു പോത്തിന്റെ അക്രമത്തിൽ രണ്ടു പേര് കൊലചെയ്യപ്പെടാനിടയാ യ സാഹചര്യം വനം വകുപ്പ്ക ബോധപൂർവ്വം സൃഷിട്ടിച്ചതാണെന്നു ആരോപിച്ചു അതിജീവന പോരാട്ടവേദി രംഗത്തുവന്നു കർഷകന്റെ നേർക്ക് സംസ്ഥാന സർക്കാർ വന്യ മൃഗങ്ങളെ ജൈവായുധമാക്കുന്നതായി അതിജീവന പോരാട്ട വേദി ആരോപിച്ചു . സ്വന്തം വീട്ടു മുറ്റത്തു പോലും മനുഷ്യൻ സുരക്ഷിതമായി ഇറങ്ങാൻ കഴിയാത്ത വിധം വന്യമൃഗങ്ങളുടെ എണ്ണം പെരുകിയിരിക്കുകയാണ് . വർധിച്ചുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെ നാട്ടുകാരെ വക വരുത്തുവാനായി വനം വകുപ്പ് ഉപയോഗിക്കുകയാണ് . വന്യജീവികൾ ഏക്കറിൽ വർദ്ധിച്ചാൽ അവയെ നിയന്ത്രിക്കാൻ സർക്കാർ സർക്കാർ മറ്റു രാജ്യങ്ങളിലേതുപോലെ അവയെ കൊലപ്പെടുത്തി എണ്ണം നിയന്ത്രിക്കണം അല്ലാതെ മനുഷ്യരെ കൊല്ലാനുള്ള ആയുധമാക്കി മാറ്റുകയല്ല വേണ്ടതെന്നും അതി ജീവന പോരാട്ട വേദി കൺവീനിയർ റസാക്ക് ചൂരവേലിപറഞ്ഞു,വന്യമൃഗ ശല്യം പരിഹരിക്കാൻ ശ്വാശ്വത പരിഹാരം വേണമെന്നും അതിജീവനപോരാട്ട വേദി ആവശ്യപ്പെട്ടു

You might also like

-