പഞ്ചാബിൽ ഘോഷയാത്രക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മരണം
പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്ഫോടകവസ്തുക്കളിലേക്ക് തീപടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു
അമൃത്സര്‍: പഞ്ചാബിലെ തറന്‍ താറനില്‍ ഘോഷയാത്രക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കൊല്ലപ്പെട്ടു .പഹു ഗ്രാമത്തില്‍ ‘നഗര്‍ കിര്‍ത്തന്‍’ ഘോഷയാത്രയ്ക്കിടെ പടക്കങ്ങള്‍ സൂക്ഷിച്ച ട്രാക്ടര്‍ ട്രോളിക്കു തീപിടിച്ചായിരുന്നു അപകടം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്ഫോടകവസ്തുക്കളിലേക്ക് തീപടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം കീർത്തനത്തിനിടെ ട്രോളിയിൽ പടക്കം പൊട്ടിത്തെറിച്ചത് സംബന്ധിച്ച് മജിസ്ട്രേട്ട് അന്വേഷണത്തിന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ എക്സ് ഗ്രേഷ്യ ഗ്രാന്റും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം പ്രഖ്യാപിച്ചു.
പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരുദ്വാരയില്‍ നിന്നാരംഭിച്ച ഘോഷയാത്ര ചബ്ബ ഗ്രാമത്തിലെ തഹ്ല സാഹിബ് ഗുരുദ്വാരയിലേക്കാണ് പുറപ്പെട്ടത്. ഇതിനിടെ ഘോഷയാത്ര ദല്‍ക്കേയിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പടക്കം സംഭരിച്ച വണ്ടിയില്‍ ഏഴോളം യുവാക്കള്‍ ഉണ്ടായിരുന്നു.പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്പോടകവസ്തുക്കളിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നെന്ന് തരണ്‍ തരണ്‍ എസ്എസ്പി ധ്രുവ് ധാഹിയ പറഞ്ഞു. 15ഓളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്