കേരള ബാങ്ക് എ.ടി.എം തട്ടിപ്പ് കേസിൽ മു അടക്കം രണ്ട് പേർ പിടിയിൽ
പ്രതികളുള്ളതിനാൽ പിടിയിലായവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. തമിഴ്നാട്ടിൽ നിന്നാണ് ഇവർ പിടിയിലായത് എന്നാണ് സൂചന.
തിരുവനന്തപുരം :കേരള ബാങ്ക് എ.ടി.എം തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്നയാൾ അടക്കം രണ്ട് പേർ പിടിയിൽ. സൈബർ ക്രൈം വിഭാഗമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാജ എ.ടി.എം കാർഡുപയോഗിച്ച് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ എ.ടി.എമ്മുകളിൽ നിന്ന് തട്ടിയെന്നായിരുന്നു ബാങ്കിൻ്റെ പരാതി. കൂടുതൽ പ്രതികളുള്ളതിനാൽ പിടിയിലായവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. തമിഴ്നാട്ടിൽ നിന്നാണ് ഇവർ പിടിയിലായത് എന്നാണ് സൂചന. തട്ടിപ്പിനെ തുടർന്ന് കേരള ബാങ്ക് എ.ടി.എമ്മിൽ നിന്ന് മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിച്ച് പണം പിൻവലിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ഏത് ബാങ്കിന്റെ എ.ടി.എമ്മിലും ഇതര ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനാകും. ഉപഭോക്താവിന് പണം കിട്ടുന്നത് പിൻവലിക്കുന്ന എ.ടി.എം ഉടമയായ ബാങ്കിന്റെ അക്കൗണ്ടിൽനിന്നാണ്. അന്ന് വൈകീട്ടോടെ അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ റിസർവ് ബാങ്കിന്റെ സോഫ്റ്റ്വെയർ മുഖേന പണം ഉപഭോക്താവിെന്റെ ബാങ്കിന്റെ അക്കൗണ്ടിൽനിന്ന് തിരിച്ചെത്തും. എന്നാൽ, കേരള ബാങ്കിൽനിന്ന് തട്ടിപ്പുകാർ പിൻവലിക്കുന്ന പണം പിൻവലിക്കുന്ന ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് തിരിച്ചെത്തുന്നില്ല. സാധാരണ എ.ടി.എം ഉപയോഗിക്കുമ്പോൾ ഉപഭോക്താവിന്റെ അക്കൗണ്ടിൽ പണം ഉണ്ടോയെന്ന സന്ദേശം പോയി അതിന് മറുപടി ലഭിച്ചശേഷമാണ് പിൻവലിക്കാൻ സാധിക്കുക. കേരള ബാങ്കിന്റെ സോഫ്റ്റ്വെയറിൽ ഇതിൽ പിഴവുണ്ടെന്ന സംശയമുണ്ട്.