ട്വന്റി ട്വന്റി ബിജെപിയിൽ ചേർന്നു, വികസിത കേരളം എന്ന ലക്ഷ്യത്തിന് ശക്തി പകരുമെന്ന് ബിജെപി

കേരളത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയും. 20-20 NDA യുടെ ഭാഗമാകുന്നത് എല്ലാ മലയാളികളുടെയും ആവശ്യമാണ്

തിരുവനന്തപുരം | ട്വന്റി ട്വന്റി ബിജെപിയിൽ ചേർന്നു, വികസിത കേരളം എന്ന ലക്ഷ്യത്തിന് ശക്തി പകരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഞങ്ങൾക്ക് ഇത് വലിയ സന്തോഷകരമായ ദിവസം. നാളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. വികസിത കേരളം എന്ന മുദ്രാവാക്യമാണ് BJP മുന്നോട് വയ്ക്കുന്നത്.കേരളത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയും. 20-20 NDA യുടെ ഭാഗമാകുന്നത് എല്ലാ മലയാളികളുടെയും ആവശ്യമാണ്. നടക്കാൻ പോകുന്നത് നിർണായകമായ തിരഞ്ഞെടുപ്പ്. മുൻകാലങ്ങളിലെ രാഷ്ട്രീയത്തിന് ഇത്തവണ മാറ്റം വരും. NDA യ്ക്ക് ജനങ്ങൾ പിന്തുണ നൽകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

രാഷ്ട്രീയത്തിലേക്ക് വരാൻ കാരണം നാടു നശിപ്പിക്കുന്നത് കണ്ട് മനം മടുത്തിട്ടെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി. ഇത് പാർട്ടിയുടെ നിർണായക തീരുമാനം. ഒട്ടനവധി മാതൃകാ കാര്യങ്ങൾ താൻ ചെയ്യുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു. കേരളത്തെ മാറ്റി എടുക്കാൻ ഒറ്റയ്ക്ക് നിന്നാൽ എത്രത്തോളം കഴിയുമെന്ന് ചിന്തിച്ചിരുന്നു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 20-20 യെ ഇല്ലാതാക്കാൻ ശ്രമം നടത്തി. 25 രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് എതിർത്തു. LDF ഉം UDF ഉം സ്വന്തം ചിഹ്നത്തിൽ മത്സരിക്കാത്തത് 20-20 മത്സരിച്ച സ്ഥലങ്ങളിലാണ്. എൻഡിഎയിലേക്ക് പോകുന്നത് വളരെ ആലോചിച്ച് എടുത്ത തീരുമാനം.

ഈ രീതിയിൽ മുന്നോട്ടു പോയാൽ കേരളം തന്നെ ഉണ്ടാകില്ല. വികസിത കേരളം യാഥാർത്ഥ്യമാക്കുക ലക്ഷ്യം. ആരൊക്കെ നേരത്തെ ചർച്ച നടത്തിയോ എന്നതിന് പ്രസക്തി ഇല്ല. എല്ലാ മുന്നണികളും ചർച്ചക്ക് വന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ട് സ്ഥലങ്ങളിൽ മത്സരിച്ചു.ഇനി ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. എൻഡിഎ മുന്നണിയുടെ ഭാഗമായി. കൂട്ടായ തീരുമാനങ്ങൾ എടുക്കും. ആശയങ്ങളുമായി യോജിക്കാൻ കഴിയുന്നത് NDA യുമായി. അത് മനസിലാക്കിയതിനാലാണ് NDAയിൽ എത്തിയതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.

You might also like

-