ബസ്സ് പുഴയിലേക്ക് മറിഞ്ഞ 12 പേർ മരിച്ചു
നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 49 പേര്‍ക്ക് പരിക്കേറ്റു
ഒഡീഷയിലെ കട്ടക്കില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 49 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, പാലത്തിൽനിന്നിരുന്ന എരുമയെ മറികടക്കാൻ ബസ് ഡ്രൈവർ നിയന്ത്രണം നഷ്ടമായി പുഴയിൽ പതിക്കുകയായിരുന്നു അപകടത്തിൽ ബസ് ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
കട്ടക്കിലെ പോലീസുകാരും, അഗ്നിശമന സേനാംഗങ്ങളും ഒഡീഷ ദുരന്ത റാപിഡ് ആക്ഷൻ ഫോഴ്സും (ഒ.ഡി.ആർ.ആർ.എഫ്) ചേർന്ന് അപകടത്തിൽ പെട്ടവരെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി
ബസ്സിൽ കുടുങ്ങിയ എല്ലാ യാത്രക്കാരുമെല്ലാം രക്ഷപ്പെടുത്തിയെന്ന് ചീഫ് ഫയർ ഓഫീസർ സുകാന്ത് സേഥി പറഞ്ഞു. അവർ എസ്ബിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചേർന്നു.
എസ്.യു.ബി. മെഡിക്കൽ കോളേജ് ആശുപത്രിയും ആശുപത്രിയിലെ എമർജൻസി ഓഫീസറുമായ ബി എൻ മഹാറാണയ്ക്ക് 12 മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്.മരിച്ചവരിൽ ഒൻപത് പുരുഷന്മാരും മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു.