ഇന്ത്യ , ചൈന സീനിയർ കമാൻഡർമാരുടെ പന്ത്രണ്ടാം വട്ട ചർച്ച ഉടൻ
നിലവിലുള്ള ഉഭയകക്ഷി നിയമം അനുസരിച്ച് പടിഞ്ഞാറൻ മേഖലയിലെ അതിർത്തിയിലുള്ള എല്ലാ സംഘർഷ പോയിന്റുകളിലും സൈനിക നടപടി പൂർണമായും നിർത്തി വയ്ക്കാൻ തീരുമാനിതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ശ്രീനഗർ : ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിക്കുന്നതിനുള്ള സീനിയർ കമാൻഡർമാരുടെ പന്ത്രണ്ടാം വട്ട ചർച്ച ഉടൻ നടത്താൻ തീരുമാനിച്ച് ഇന്ത്യയും , ചൈനയും . നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്കും പ്രോട്ടോക്കോളുകൾക്കും അനുസൃതമായാണ് ചർച്ചകൾ നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ എല്ലാ സൈനിക നടപടികളും പൂർണ്ണമായി നിർത്തി വയ്ക്കാൻ നേരത്തേ ഇന്ത്യയും ചൈനയും തീരുമാനിച്ചിരുന്നു . പരസ്പര സ്വീകാര്യമായ പരിഹാരത്തിലെത്താൻ സംഭാഷണവും ആശയവിനിമയവും നിലനിർത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മെയിൽ ആരംഭിച്ച അതിർത്തി സംഘർഷം പരിഹരിക്കുന്നതിനായി നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടെയാണ് സൈനിക നടപടികൾ നിർത്തിവയ്ക്കുന്നതിനോട് ഇരുരാജ്യങ്ങളും യോജിച്ചത് .നിലവിലുള്ള ഉഭയകക്ഷി നിയമം അനുസരിച്ച് പടിഞ്ഞാറൻ മേഖലയിലെ അതിർത്തിയിലുള്ള എല്ലാ സംഘർഷ പോയിന്റുകളിലും സൈനിക നടപടി പൂർണമായും നിർത്തി വയ്ക്കാൻ തീരുമാനിതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ ഓൺ ഇന്ത്യ-ചൈന ബോർഡർ അഫയേഴ്സിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് നടക്കുക.2020 സെപ്റ്റംബറിൽ ഇരു വിദേശകാര്യമന്ത്രിമാരും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരം കിഴക്കൻ ലഡാക്കിൽ അവശേഷിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്യും.