ട്രംപ് – വ്ളാദിമിര്‍ സെലൻസ്കി കൂടിക്കാഴ്ച പൊട്ടിത്തെറിയിൽ കലാശിച്ചു.പുടിൻ വിശ്വാസമില്ലെന്ന് സെലൻസ്കി
മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്നും ട്രംപ് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെലൻസ്കിക്ക് സമാധാനം പുലരണമെന്ന് താൽപ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ആഞ്ഞടിച്ചു
വാഷിംഗ്ടൺ | ലോകം പ്രതീക്ഷയോടെ കാത്തിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് – യുക്രൈൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലൻസ്കി കൂടിക്കാഴ്ചയിൽ നടക്കിയ രംഗങ്ങൾ . നേതാക്കൾ തമ്മിൽ അതിരൂക്ഷമായ വാക്ക് പോര് . വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കിയോട് ട്രംപ് ആജ്ഞാപിച്ചു. മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്നും ട്രംപ് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെലൻസ്കിക്ക് സമാധാനം പുലരണമെന്ന് താൽപ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ആഞ്ഞടിച്ചു. ട്രംപിന്റെ എല്ലാ നിർദ്ദേശങ്ങളും സെലന്‍സ്കി തള്ളി. വാൻസ് യുക്രൈൻ സന്ദർശിച്ചിട്ടുണ്ടോ എന്ന മറുചോദ്യം സെലസ്കി തുറന്നടിച്ചു.വൈസ് പ്രസിഡന്റും യുക്രെയ്ന്റെ രൂക്ഷ വിമർശകനുമായ ജെഡി വാൻസുമാണ് വിദേശകാര്യ സെക്രട്ടറിക്ക് പകരമുണ്ടായിരുന്നത്. യുക്രെയ്ൻ പ്രസിഡന്റിനെ വിളിച്ചുവരുത്തി അപമാനിച്ചുഎന്നാരോപണവും ഉയർന്നിരിക്കുകയാണ് .
“രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ റഷ്യ ഉക്രൈൻ യുദ്ധത്തെ പ്രതിപാദിക്കുമ്പോൾ യുദ്ധം അവസാനിപ്പിച്ച സമാധാനമാണ് ഉപദേശിക്കുന്നതെന്നു പറഞ്ഞു വാൻസ്.ഹസ്തദാനത്തിന് ശ്രമിച്ചെങ്കിലും ഹസ്തനം ചെയ്യാൻ കൂട്ടാക്കാതെ കൈകളുമടക്കി “പുടിനെ വിശ്വസിക്കാൻ കഴിയില്ല, താങ്കൾ ഒരിക്കലും ഉക്രൈനിൽ വന്നിട്ടില്ല,” എന്ന് സെലെൻസ്കി മറുപടി പറഞ്ഞു
“എന്തിനെയാണ് താങ്കൾ ഡിപ്ലോമസി എന്ന് പറയുന്നത്, ജെ.ഡി?”
റഷ്യയുമായി നടന്ന പരാജയപ്പെട്ട നയതന്ത്ര ശ്രമങ്ങൾ ഓർമ്മിപ്പിച്ച ശേഷം സെലെൻസ്കി ചോദിച്ചു.
“നിങ്ങളുടെ രാജ്യത്തിന്റെ നാശം അവസാനിപ്പിക്കാനുള്ള ഡിപ്ലോമസിയെയാണ് ഞാൻ പറയുന്നത്,”
വാൻസ് തിരിച്ചടിച്ചു.
സെലെൻസ്കി, പുടിനോടുള്ള ട്രംപിന്റെ മൃദുല സമീപനത്തെ തുറന്നുകാട്ടി, “ഒരു കില്ലറുമായി യാതൊരു ധാരണയുമില്ലാതിരിക്കണം” എന്ന് ട്രംപിനോട് ആവശ്യപ്പെട്ടു.
ട്രംപിന്റെ സംഘം “അമേരിക്കൻ ജനങ്ങൾക്കായി പോരാടുന്നു” എന്ന് പറഞ്ഞപ്പോൾ, ട്രംപ് ഉടൻതന്നെ ട്രൂത്ത് സോഷ്യലിൽ പോസ്റ്റിടുകയും സെലെൻസ്കിയെ അമേരിക്കയോടുള്ള അനാദരവിനായി കുറ്റപ്പെടുത്തുകയും ചെയ്തു.”പ്രസിഡന്റ് സെലെൻസ്കി സമാധാനത്തിനായി തയ്യാറല്ലെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ട്,”
എന്ന് ട്രംപ് പറഞ്ഞു . “നിങ്ങൾ സമാധാനത്തിനായി തയ്യാറാകുമ്പോൾ തിരിച്ച് വരാം.”
അതേസമയം ഫ്ലോറിഡയിലെ ക്ക് പുറപ്പെടുമ്പോൾ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു:
“അവൻ യുദ്ധം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവൻ പറയേണ്ടത്, ‘ഞാൻ സമാധാനം ആഗ്രഹിക്കുന്നു’ എന്നതാണ്. അയാൾ ‘പുടിൻ ഇങ്ങനെ, പുടിൻ അങ്ങനെ’ എന്നൊക്കെയുള്ള നിഗൂഢ പ്രതികരണങ്ങൾ ആവർത്തിക്കേണ്ട. അവൻ പറയേണ്ടത് ‘ഞാൻ സമാധാനം ആഗ്രഹിക്കുന്നു’ എന്നതാണ്. ഞാൻ ഇനി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല.”
ഒവൽ ഓഫിസിൽ നടന്ന കൂടിക്കാഴ്ച യു. എസ്. പ്രസിഡന്റിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അനുരഞ്ജനത്തിന് അവസരമായി സെലെൻസ്കി കണ്ടിരുന്നു. എന്നാൽ, ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സെലെൻസ്കിയെ വിമർശിച്ച്, “അമേരിക്കയോടുള്ള അനാദരവാണ്” എന്ന് ആരോപിച്ച്, കീവിന്റെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധകാല കൂട്ടാളി യു എസുമായുള്ള യുമായുള്ള ബന്ധം ഏറ്റവും മോശം നിലയിലെത്തിച്ചു. നേതാക്കൾ തമ്മിലുള്ള ചർച്ച വഴിമുട്ടിയതോടെ
യുക്രൈന്റെ സഹായം നല്കാനുണ്ടാക്കിയ യു. എസ്.-യുക്രൈൻ ഉണ്ടാക്കിയ കരാർ ഒപ്പിടാതെ മടക്കി . ഈ കരാർ വരുന്നതോടെ യൂറോപ്യൻ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നായിരുന്നുvഉക്രൈൻ പ്രതീക്ഷ.
ട്രംപുമായുള്ള കുടിക്കാഴ്ച്ചക്ക ശേഷം യൂറോപ്യൻ നേതാക്കൾ സെലെൻസ്കിയുടെ പിന്തുണയ്ക്കെത്തി. ജർമ്മൻ ചാൻസലർ സ്ഥാനാർത്ഥി ഫ്രിഡ്രിച്ച് മെർട്സ് പറഞ്ഞു, “ഈ ഭയാനക യുദ്ധത്തിൽ ആക്രമകനെയും ഇരയെയും ഒരിക്കലും ഒരുപോലെ കാണരുത് ” സെലെൻസ്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയെയും, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റയെയും ഫോൺ വഴി ബന്ധപ്പെട്ടതായി ഒരു ഉക്രേനിയൻ പ്രതിനിധി പറഞ്ഞു.
മോസ്കോയുടെയും കീവും തമ്മിലുള്ള ഏതെങ്കിലും സമാധാന കരാറിന് സുരക്ഷാ ഗ്യാരണ്ടി നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടൻ ഞായറാഴ്ച യൂറോപ്യൻ നേതാക്കളുടേയും സെലെൻസ്കിയുടേയും യോഗം വിളിച്ചിട്ടുണ്ട് .
ട്രംപ് പ്രസിഡന്റ് ആയതോടെ, റഷ്യയുമായി അടുപ്പം ഉണ്ടാക്കുകയും യൂറോപ്പിലും മറ്റു രാജ്യങ്ങളിലുമുള്ള പരമ്പരാഗത സുഹൃത്തുക്കളെ ഞെട്ടിക്കുകയും ഉക്രൈനിനെ കൂടുതൽ അപകടത്തിലാക്കുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന സംഭവം, ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടികാണിക്കപ്പെടുന്നു .