ട്രംപ് പുറപ്പെട്ടു മോഡി സ്വീകരിക്കാൻ മോദി അഹമ്മദാബാദിൽ

മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ഇവർ പുറപ്പെട്ടത്. രാവിലെ 11 : 45 ന് ട്രമ്പിനെ വഹിച്ചുകൊണ്ടുള്ള വിമാനം അഹമ്മദാബാദിൽ പറന്നിറങ്ങു

0

ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു , അഹമ്മദാബാദിൽ എത്തുന്ന പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം റോഡ്ഷോയിൽ പങ്കെടുക്കും മോട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന .’നമസ്‌തേ ട്രംപ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നൊപ്പം മോദിയും വേദി പങ്കിടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിന് പുറത്ത് സുരക്ഷ ശക്തമാക്കി .
അതേസമയം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു. ഭാര്യ മെലാനിയ, മകൾ ഇവാൻക,, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ എന്നിവർക്കൊപ്പം വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ഇവർ പുറപ്പെട്ടത്. രാവിലെ 11 : 45 ന് ട്രമ്പിനെ വഹിച്ചുകൊണ്ടുള്ള വിമാനം അഹമ്മദാബാദിൽ പറന്നിറങ്ങു
മോദി തന്റെ സുഹൃത്താണെന്നാണ് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്. മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണെന്നും ഇന്ത്യയിലെ ജനങ്ങളുമായി ഒത്തുചേരാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു. . ‘വളരെക്കാലം മുമ്പ് തന്നെ തീരുമാനിച്ചുറച്ച ഒരു യാത്രയാണിത്.. ഇത് വലിയൊരു ചടങ്ങ് തന്നെയായിരിക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ ചടങ്ങ് തന്നെയായിരിക്കുമെന്നാണ് പ്രധാനമന്ത്രി തന്നെ എന്നോട് പറഞ്ഞത്. വളരെ ആവേശകരമായിരിക്കും ഈ യാത്ര’ എന്നും ട്രംപ് വ്യക്തമാക്കി

അഹമ്മദാബാദിലെ പരിപാടികൾക്ക് ശേഷം പ്രണയകുടീരമായ താജ്മഹലിൽ സന്ദർശനം. പിന്നെ, ഡൽഹിയിലേക്ക്. ഡൽഹിയിൽ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ചർച്ചകൾ. മുപ്പത്താറു മണിക്കൂർ നീളുന്ന സന്ദർശനം ഇന്ത്യാ-അമേരിക്ക ബന്ധത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകൾ, നിരവധി കരാറുകൾ ഒപ്പുവയ്ക്കുമെന്നും സൂചനകളുണ്ട്.

You might also like

-