താലിബാനുമായി ഉപാധികളോടെ ചര്‍ച്ചയാകാമെന്ന് ട്രംമ്പ്

അഫ്ഗാനിസ്ഥാനില്‍ അക്രമം ഒഴിവാക്കാമെന്ന് താലിബാനില്‍ നിന്നും ഉറപ്പു ലഭിച്ചതിന് ശേഷം മാത്രമേ ഇങ്ങനെ ഒരു കരാറില്‍ ഒപ്പുവെക്കുകയുള്ളുവെന്നും, അതിന്‌ശേഷം താലിബാനും, അഫ്ഗാനിസ്ഥാന്‍ അധികൃതരും തമ്മില്‍ ചര്‍ച്ചയാകാമെന്നും അമേരിക്കന്‍ ഭരണകൂടം അറിയിച്ചു.

0

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ പതിനെട്ടാം വാര്‍ഷികം പിന്നിടുമ്പോള്‍ താലിബാനുമായി ഉപാധികളോടെ ചര്‍ച്ചയാകാമെന്ന് ട്രംമ്പ് അംഗീകരിച്ചതായി യു എസ് അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും അവസാന സൈനികനെ വരെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍ അക്രമം ഒഴിവാക്കാമെന്ന് താലിബാനില്‍ നിന്നും ഉറപ്പു ലഭിച്ചതിന് ശേഷം മാത്രമേ ഇങ്ങനെ ഒരു കരാറില്‍ ഒപ്പുവെക്കുകയുള്ളുവെന്നും, അതിന്‌ശേഷം താലിബാനും, അഫ്ഗാനിസ്ഥാന്‍ അധികൃതരും തമ്മില്‍ ചര്‍ച്ചയാകാമെന്നും അമേരിക്കന്‍ ഭരണകൂടം അറിയിച്ചു.

ഫെബ്രുവരി 11 ചൊവ്വാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയൊ അഫ്ഗാനിസ്ഥാന്‍ നേതാക്കളുമായി വെവ്വേറെ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ട്രംമ്പിന്റെ തീരുമാനം അറിയിച്ചത്.2001 മുതല്‍ അഫ്ഗാനിസ്ഥാനില്‍ ആരംഭിച്ച അക്രമ സംഭവങ്ങളില്‍ ആയിരക്കണക്കിന് അഫ്ഗാനിസ്ഥാന്‍ പട്ടാളക്കാരും, 3500 ലധികം അമേരിക്കന്‍ സംഖ്യകക്ഷി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ട്രംമ്പിന്റെ പുതിയ നീക്കത്തെ താലിബാന്‍ അധികൃതരും സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ താലിബാനുമായി ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും, ട്രംമ്പ് അപ്രതീക്ഷിതമായി ചര്‍ച്ച് നിര്‍ത്തിവെക്കുകയായിരുന്നു. ട്രംമ്പിന്റെ പുതിയ തീരുമാനം അഫ്ഗാനിസ്ഥാനില്‍ എന്ത് പ്രതികരണം ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

You might also like

-