നല്ലത് കാണുക, കേള്‍ക്കുക, സംസാരിക്കുക മോദി സബര്‍മതി ആശ്രമത്തില്‍

ഗാന്ധി സ്മൃതികളുറങ്ങുന്ന സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും സ്വീകരണം. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചാണ് ആശ്രമ സന്ദര്‍ശനം

0

അഹമ്മദാബാദ് :ആദ്യ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിലെത്തി. ട്രംപിനെയും സംഘത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതുന്ന സ്വീകരണ പരിപാടികളാണ് ട്രംപിനായി ഗുജറാത്തിൽ ഒരുക്കിയിരിക്കുന്നത്..ഗാന്ധി സ്മൃതികളുറങ്ങുന്ന സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും സ്വീകരണം. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചാണ് ആശ്രമ സന്ദര്‍ശനം ആരംഭിച്ചത്രഘുപതി രാഘവ രാജാറാം മുഴങ്ങിയ അന്തരീക്ഷത്തിലേക്കാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും വന്നിറങ്ങിയത്.

ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊന്നാടയണിയിച്ച് സ്വീകരിച്ചു. അതും ചര്‍ക്കയില്‍ നൂറ്റ പൊന്നാട
ശേഷം ഗാന്ധിജിയുടെ ഛായചിത്രത്തില്‍ മാലയണിയിച്ചു. ചര്‍ക്കയുടെ പ്രവര്‍ത്തനമടക്കം ഓരോന്നായി വിശദീകരിച്ചു നല്‍കി. വിസിറ്റേഴ്സ് ബുക്കില്‍ ഏതാനും വരികള്‍ കുറിച്ചു ട്രംപ്. നല്ലത് കാണുക, കേള്‍ക്കുക, സംസാരിക്കുക എന്ന ഗാന്ധിയന്‍ ആശയം ഉള്‍ക്കൊണ്ടുള്ള മൂന്ന് കുരങ്ങന്‍മാരുടെ പ്രതിമയും ട്രംപിനും മെലാനിയക്കും സമ്മാനിച്ചു.

You might also like

-