രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കൻ പ്രസിഡന്റ് അഹമ്മദാബാദിൽ എത്തി
1.40ഓടെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി അമേരിക്കയുടെ എയർഫോഴ്സ് വൺ വിമാനത്തിലിറങ്ങിയ ട്രംപിനെ വിമാനത്താവളത്തിൽ കാത്തുനിന്ന പ്രദാന മന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു
അഹമ്മദ്ബാദ് :ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേത്തി . ഭാര്യ മെലാനിയ, മകൾ ഇവാൻക,, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ എന്നിവർക്കൊപ്പം വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട് . മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നും പുറപ്പെട്ട ട്രംപ് സംഘവും . 11.40ഓടെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി അമേരിക്കയുടെ എയർഫോഴ്സ് വൺ വിമാനത്തിലിറങ്ങിയ ട്രംപിനെ വിമാനത്താവളത്തിൽ കാത്തുനിന്ന പ്രദാന മന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു .
ട്രംപിന്റെ വരവിന് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഹമ്മദാബാദില്‍ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പരിപാടികൾക്ക് ശേഷം പ്രണയകുടീരമായ താജ്മഹലിൽ സന്ദർശനം. പിന്നെ, ഡൽഹിയിലേക്ക്. ഡൽഹിയിൽ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ചർച്ചകൾ. മുപ്പത്താറു മണിക്കൂർ നീളുന്ന സന്ദർശനം ഇന്ത്യാ-അമേരിക്ക ബന്ധത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകൾ, നിരവധി കരാറുകൾ ഒപ്പുവയ്ക്കുമെന്നും സൂചനകളുണ്ട്