ജോ ബൈഡൻ വിജയം പ്രഖ്യപിച്ച് ട്രംപ് , വിജയിച്ചത് തെരഞ്ഞെടുപ്പ അട്ടിമറിച്ച്

‘തീർഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. വോട്ടുകൾ ക്രമപ്പെടുത്തിയത് ഇടതുപക്ഷത്തിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്

0

വാഷിങ്ടൺ :യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിചെന്ന് ഡോണൾഡ് ട്രംപ്. ബൈഡനല്ല, താനാണ് ജയിച്ചതെന്ന് ആവർത്തിച്ചിരുന്ന ട്രംപ് ഇതാദ്യമായാണ് പരസ്യമായി തൻ്റെ പരാജയം സമ്മതിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ട്രംപ് ബൈഡൻ വിജയിച്ചു എന്ന് സമ്മതിച്ചത്. ജയിച്ചു എങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ട്രംപ് വിട്ടരിൽ ആരോപിച്ചു . തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്നും ട്രംപ് പറഞ്ഞു.

Donald J. Trump
@realDonaldTrump
This claim about election fraud is disputed
Quote Tweet
There’s something that just doesn’t feel right about this. Joe Biden didn’t earn it, he didn’t really even campaign. He thought was going to lose, you could see it. He ran a losing campaign. So 10 days after the election, how’s he ahead? #WattersWords
Embedded video
This claim about election fraud is disputed

‘തീർഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. വോട്ടുകൾ ക്രമപ്പെടുത്തിയത് ഇടതുപക്ഷത്തിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. അവർ ഇതിൽ അധീശത്വം കാണിച്ചു. അവർ മതിപ്പുള്ള കമ്പനിയല്ല. മോശം ഉപകരണങ്ങളാണ് അവരോടുള്ളത്. പിന്നെ, കള്ളത്തരം പറയുകയും, മിണ്ടാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും’- ട്രംപ് കുറിച്ചു.

Donald J. Trump
@realDonaldTrump

 

He only won in the eyes of the FAKE NEWS MEDIA. I concede NOTHING! We have a long way to go. This was a RIGGED ELECTION!
This claim about election fraud is disputed

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ട്രംപ് സൂചന നൽകിയിരുന്നു. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ചപ്പോഴാണ് ട്രംപ് ഇത്തരത്തിൽ സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചത് കൃത്രിമം കാണിച്ചാണെന്നാരോപിച്ച് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ പരാതി നൽകിയിരുന്നു എങ്കിലും പല കോടതികളും ഇത് തള്ളി. ഇതിനു പിന്നാലെയായിരുന്നു ട്രംപിൻ്റെ പരാമർശം.വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്നായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം. കൃത്രിമ ബാലറ്റുകൾ ഉപയോഗിച്ചു എന്നും അവർ ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

You might also like

-