എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ പിൻവലിച്ചു
ട്രിപ്പിൾ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾക്കിടയിലും മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൻ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ പിൻവലിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണാണ് ഒഴിവാക്കിയത്. തൃശ്ശൂര്‍ ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉച്ചവരെ കൂടി തുടരും. ഉച്ചയ്ക്ക് വിശദമായ ഉത്തരവ് ഇറങ്ങിയതിന് ശേഷമായിരിക്കും ഇളവുകള്‍ ഉണ്ടാവുക. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ തുടരും.ബാക്കി 13 ജില്ലകളിലും ലോക്ക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതി വിലയിരുത്തും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ശരാശരി 33 ശതമാനമാണ്.
ട്രിപ്പിൾ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾക്കിടയിലും മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൻ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം എത്തിയാകും ജില്ലയിലെ നിയന്ത്രണങ്ങൾ ശക്തമാക്കുക . ട്രിപ്പിൾ ലോക്ഡൌൺ നിയന്ത്രണം കർശനമായി നടപ്പാക്കിയിട്ടും കഴിഞ്ഞ ദിവസമൊഴികെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28 .75 ശതമാനത്തിലെത്തിയെങ്കിലും ആശ്വാസത്തിന് വക നൽകുന്നതല്ല. അര ലക്ഷത്തോളമാളുകളാണ് മലപ്പുറം ജില്ലയിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നത്. രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ലക്ഷ്യമിട്ടാണ് ട്രിപ്പിൾ ലോക്ഡൗൻ തുടരാൻ തീരുമാനിച്ചത്.