രാജ്യത്ത് ചൊവ്വാഴ്ച മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും
തിങ്കളാഴ്ച മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 15 സർവീസുകളാണ് ആരംഭിക്കുന്നത്
ഡൽഹി : കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. ചൊവ്വാഴ്ച മുതൽ ഘട്ടം ഘട്ടമായാണ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത്. തിങ്കളാഴ്ച മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 15 സർവീസുകളാണ് ആരംഭിക്കുന്നത്. ഡൽഹിയിൽനിന്നും തിരുവനന്തപുരത്തേയ്ക്കും ആദ്യഘട്ടത്തിൽ സർവീസ് ഉണ്ടാകും.ലോക്ഡൗണിനെ തുടർന്നു മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ന്യൂഡൽഹിയിൽ നിന്നു അസം, ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു, ജാർഖണ്ഡ്, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്കായിരിക്കും ട്രെയിൻ.