ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചു, റേഷൻ വിതരണം മുടങ്ങും ?

എഫ് സി ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാ‌റുകാരാണ് സമരം ചെയ്യുന്നത്.

0

തിരുവനന്തപുരം| സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപെടും.റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ക്ക് നൂറുകോടി രൂപ കുടിശികനല്കാത്തതിനെത്തുടർന്ന് ഇന്ന് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം തടസപ്പെടും വിധം സമരത്തിലേക്ക് കരാറുകാർ കടന്നത് . ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എഫ് സി ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാ‌റുകാരാണ് സമരം ചെയ്യുന്നത്. കുടിശിക തീര്‍ത്ത് പണം കിട്ടിയാൽ മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്. സമരം നീണ്ടുപോയാല്‍ റേഷൻ കടകളിലെ സ്റ്റോക്ക് തീരുന്നതോടെ സംസ്ഥാനത്തെ റേഷൻ മുടങ്ങും.

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ 38 കോടി രൂപ അനുവദിക്കാന്‍ ധാരണയായിരുന്നു. തിങ്കളാഴ്ചയോടെ വിതരണക്കാരുടെ പണം അക്കൗണ്ടുകളില്‍ എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. നിലവില്‍ എല്ലാ റേഷന്‍കടകളിലും സാധനം ഉണ്ടെങ്കിലും വിതരണക്കാരുടെ സമരം തുടര്‍ന്നാല്‍ റേഷന്‍ വിതരണം ആകെ പ്രതിസന്ധിയില്‍ ആകും.

You might also like

-