ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിച്ചിരുന്ന രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ര്‍ യുവതികള്‍ പ്യൂര്‍ട്ടൊറിക്കൊ സന്ദര്‍ശിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട കേസ്സില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി.

0

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിച്ചിരുന്ന രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ര്‍ യുവതികള്‍ പ്യൂര്‍ട്ടൊറിക്കൊ സന്ദര്‍ശിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട കേസ്സില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി.

ഏപ്രില്‍ 22ന് പ്യുര്‍ട്ടൊറിക്കൊ ഈസ്റ്റേണ്‍ സിറ്റിയില്‍ ഇവരുടെ മൃതശരീരം കത്തിക്കരിഞ്ഞനിലയിലാണ് കാറില്‍ കണ്ടെത്തിയത്. ലൈല (21), സെറീന (32) എന്നിവരെ പ്രതികാരം തീര്‍ക്കുന്നതിനാണ് കൊലപ്പെടുത്തിയതെന്ന് ഏപ്രില്‍ 30 ന് അറസ്റ്റിലായ വാന്‍ കാര്‍ലോസ് (21), ഡീന്‍ ഡയസ് (19) എന്നിവര്‍ പോലീസിനോട് സമ്മതിച്ചു. പ്യുര്‍ട്ടൊറിക്കൊ സന്ദര്‍ശനം പൂര്‍ത്തിയാക്കി ന്യൂയോര്‍ക്കിലേക്ക് വരാനിരിക്കെയാണ് കൊലപാതകം നടന്നത്.

ഹേറ്റ് ക്രൈം ആയിട്ടാണ് ഇതിനെ കാണുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ ക്യാപ്റ്റന്‍ ടെഡി മൊറാലസ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടു യുവതികളുമായി ഈ യുവാക്കള്‍ നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇവര്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് മനസ്സിലായതോടെയാണ് കൊലപ്പെടുത്തുന്നതിന് തീരുമാനിച്ചതെന്നും പ്രതികള്‍ സമ്മതിച്ചു.

ഇവര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. ഓട്ടോപസി റിസര്‍ട്ടിനെ കാത്തിരിക്കുകയാണ് പോലീസ് ഏപ്രില്‍ 30 വ്യാഴാഴ്ച കേസ്സന്വേഷണം എഫ്ബിഐ ഏറ്റെടുത്തതായി അധികൃതര്‍ അറിയിച്ചു.

You might also like

-