ഡൊണാൾഡ് ട്രംപ് ഫെബ്രുവരി അവസാന വാരം ഇന്ത്യാ സന്ദർശിച്ചേക്കും

അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്നതിന് സമാനാമിയ അഹമ്മദാബാദിൽ നടക്കുന്ന 'ഹൗഡി മോദി' ഷോയിൽ അദ്ദേഹം പങ്കെടുക്കുമെന്നുമാണ് റിപ്പോർട്ട്.

0

വാഷിങ്ടൺ :മൂന്ന് ദിവസത്തെ പര്യടനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഫെബ്രുവരി അവസാന വാരം ഇന്ത്യയിലെത്തുമെന്നു വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് . ഇന്ത്യയിൽ എത്തുന്ന ട്രംപ് ആദ്യം സന്ദർശിക്കുന്നത് നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തായിരിക്കും . അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്നതിന് സമാനാമിയ അഹമ്മദാബാദിൽ നടക്കുന്ന ‘ഹൗഡി മോദി’ ഷോയിൽ അദ്ദേഹം പങ്കെടുക്കുമെന്നുമാണ് റിപ്പോർട്ട്. അതിന് ശേഷം ഡൽഹിയിലേക്കും ആഗ്രയിലേക്കും പോകും. ആഗ്രാ സന്ദർശനത്തിന് ശേഷം ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലേക്ക് തിരികെ മടങ്ങുമെന്നുമാണ് അറിയുന്നത്.

കഴിഞ്ഞ മാസം യുഎസ് സന്ദർശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വെയ്ക്കും. കൂടാതെ ചില സ്റ്റീൽ ,അലൂമിനിയം ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ ഉയർന്ന തീരുവ ഒഴിവാക്കാൻ ഇന്ത്യ ആവശ്യപ്പെടും. യുഎസിലെ കാർഷിക ഉൽപ്പന്നങ്ങൾ, വാഹനങ്ങൾ, എഞ്ചിനീയറിങ് നിർമ്മാണ സാമഗ്രികൾ എന്നിവയ്ക്കായുള്ള സാധ്യതകളും ഇന്ത്യ അന്വേഷിക്കും

You might also like

-