രാജ്യത്ത് ജൂൺ ഒന്നുമുതൽ ട്രെയിൻ സർവീസ്​

നിലവിൽ ഇതരസംസ്​ഥാന തൊഴിലാളികൾക്കായി സർവിസ്​ നടത്തുന്ന ശ്രമിക്​ ട്രെയിനുകൾക്കും മറ്റു എ.സി ട്രെയിനുകൾക്കും പുറമെയാകും ഈ സർവിസുകൾ.

0

ഡൽഹി: രാജ്യത്ത് ജൂൺ ഒന്നുമുതൽ രാജ്യത്ത് ട്രെയിൻ സർവീസ്​ പുനരാരംഭിക്കുന്നു. 200 നോൺ എ.സി ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. സ്ലീപ്പർ നിരക്കുകളാണ് ഈടാക്കുന്നതെന്നും കുടിയേറ്റക്കാർ ഉൾപ്പെടെ നിരവധി പേർക്ക് സർവീസ് പ്രയോജനപ്പെടുമെന്ന് റെയിൽ വെ അറിയിച്ചു.നിലവിൽ ഇതരസംസ്​ഥാന തൊഴിലാളികൾക്കായി സർവിസ്​ നടത്തുന്ന ശ്രമിക്​ ട്രെയിനുകൾക്കും മറ്റു എ.സി ട്രെയിനുകൾക്കും പുറമെയാകും ഈ സർവിസുകൾ. ഈ ട്രെയിനുകളുടെ ഓൺലൈൻ ബുക്കിങ്​ ഉടൻ ആരംഭിക്കും.

നേരത്തേ ജൂൺ 30 വരെ എല്ലാ ട്രെയിൻ സർവിസുകളും കേന്ദ്രം നിർത്തിവെച്ചിരുന്നു. ഈ ഉത്തരവ്​ മരവിപ്പിച്ചാണ്​ ജൂൺ ഒന്നു മുതൽ ട്രെയിൻ സർവിസ്​ പുനരാരംഭിക്കുന്നത്​.അതേസമയംകേരളത്തിലേക്കുള്ള പ്രത്യേക നോൺ എ.സി. ട്രെയിൻ മെയ് 20 വൈകിട്ട് ആറിന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. 971 പേർ ഡൽഹിയിൽ നിന്നും 333 പേർ യുപി, ജമ്മു ആൻ്റ് കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. അറിയിപ്പ് കിട്ടിയിട്ടുള്ള യാത്രക്കാരോട് നോർക്കയിൽ ഓൺലൈനായി പണമടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള യാത്രക്കാർ മെയ് 20ന് രാവിലെ ഒമ്പതിന് നിഷ്കർഷിച്ചിട്ടുള്ള സ്ക്രീനിംഗ് സെൻ്ററുകളിലെത്തി സ്ക്രീനിംഗിന് വിധേയമാകണം. 12 സ്ക്രീനിംഗ് സെൻററുകളാണ് ജില്ലാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇവരെ ഡൽഹി സർക്കാർ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും

You might also like

-