ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം.
7.45-ന് ആണ് ട്രെയിനിൽ നിന്നും പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്.
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ വർക്കലയ്ക്ക് സമീപത്തെ ഇടവ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത് .7.45-ന് ആണ് ട്രെയിനിൽ നിന്നും പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നാണ് വിവരം. ആളപായമില്ല. ട്രെയിനില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തിര ഇടപെടല്‍ നടത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവാക്കാനായത്.
ട്രെയിനിലെ ജീവനക്കാരും നാട്ടുകാരും അടങ്ങുന്ന സംഘം തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവില്‍ വര്‍ക്കല ഇടവയില്‍ ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്. പാഴ്‌സല്‍ ബോഗിയില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയത്. യാത്രക്കാര്‍ ചങ്ങല വലിച്ച് തീ നിര്‍ത്തുകയായിരുന്നു,തീപിടിച്ച ബോഗി മറ്റു കോച്ചുകളില്‍ നിന്ന് വേഗത്തില്‍ വേര്‍പ്പെടുത്താന്‍ കഴിഞ്ഞത് രക്ഷയായി. അരമണിക്കൂറിനുള്ളില്‍ തന്നെ തീയണക്കുകയും ചെയ്തു.നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്. ആര്‍ക്കും പരിക്കുകളില്ല.