ട്രെ​യി​നി​ന്‍റെ എ​സി കോ​ച്ചു​ക​ളി​ല്‍​ നി​ന്ന് പു​ത​പ്പും ക​ര്‍​ട്ട​നും ഒ​ഴി​വാ​ക്കു​മെ​ന്ന് റെ​യി​ല്‍​വേ

കോ​ച്ച്‌ ഫി​റ്റിം​ഗു​ക​ള്‍ ന​ല്ല​രീ​തി​യി​ല്‍ വൃ​ത്തി​യാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം നല്‍കി

0

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19 വൈ​റ​സ് ബാധയെ തുടര്‍ന്ന് ട്രെ​യി​നി​ന്‍റെ എ​സി കോ​ച്ചു​ക​ളി​ല്‍​ നി​ന്ന് പു​ത​പ്പും കാ​ബി​നു​ക​ള്‍ മ​റ​യ്‌ക്കാ​നു​പ​യോ​ഗി​ച്ചി​രു​ന്ന ക​ര്‍​ട്ട​നും ഒ​ഴി​വാ​ക്കു​മെ​ന്ന് റെ​യി​ല്‍​വേ. ട്രെ​യി​നു​ക​ളി​ലെ ബെ​ഡ്ഷീ​റ്റു​ക​ള്‍, ‌ട​വ​ലു​ക​ള്‍, ത​ല​യി​ണ ക​വ​റു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ എല്ലാം ദി​വ​സ​വും ക​ഴു​ക​ണ​മെ​ന്നും സെ​ന്‍​ട്ര​ല്‍, വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ ഉ​ത്ത​ര​വി​ട്ടു.ഓ​രോ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ സ്പ​ര്‍​ശി​ക്കു​ന്ന​തി​നാ​ല്‍ കോ​ച്ച്‌ ഫി​റ്റിം​ഗു​ക​ള്‍ ന​ല്ല​രീ​തി​യി​ല്‍ വൃ​ത്തി​യാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം നല്‍കി.

അ​തേ​സ​മ​യം, യാ​ത്ര​ക്കാ​ര്‍​ക്ക് സ്വ​ന്തം താ​ല്‍​പ​ര്യ​പ്ര​കാ​രം പു​ത​പ്പ് കൊ​ണ്ടു​വ​രാ​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു. എ​ന്തെ​ങ്കി​ലും അ​ത്യാ​വ​ശ്യ​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​യി ചി​ല പു​ത​പ്പു​ക​ള്‍ ട്രെ​യി​നി​ല്‍ സൂ​ക്ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

You might also like

-