രാജ്യത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച് റെയിൽവേ, സംസ്ഥാനത്ത് ദീര്‍ഘദൂര തീവണ്ടി സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിക്കും.

യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ ആയും ബുക്ക് ചെയ്യാം.

0

തിരുവനന്തപുരം : രാജ്യത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച് റെയിൽവേ. 200 ട്രെയിനുകളാണ് ഇന്ന് സർവീസ് നടത്തുക. 1.45 ലക്ഷം യാത്രക്കാർക്ക് ഇതുവഴി യാത്ര സൗകര്യം ലഭിക്കും സംസ്ഥാനത്ത് ദീര്‍ഘദൂര തീവണ്ടി സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിക്കും. ജനശതാബ്ദി ഉള്‍പ്പെടെയുള്ള തീവണ്ടികളാണ് ഇന്ന് മുതല്‍ ഓടി തുടങ്ങുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ ആയും ബുക്ക് ചെയ്യാം. തീവണ്ടികളുടെ സമയവും സ്റ്റോപ്പുകളുടെയും വിശദവിവരങ്ങള്‍ കഴിഞ്ഞ ദിവസം റെയില്‍ വേ പുറത്തുവിട്ടിട്ടുണ്ട്.കൊറോണ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമാണ് തീവണ്ടി യാത്രക്ക് അനുവദിക്കുക. യാത്രക്കാര്‍ ഒന്നര മണിക്കൂര്‍ മുന്‍പ് തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തണം. ടിക്കറ്റ് ഉള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിടുകയുള്ളൂ. റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

തീവണ്ടികളിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ യാത്രക്ക് അനുമതിയില്ല. യാത്രക്കാര്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കില്ല. തീവണ്ടികള്‍ക്കകത്തെ പാന്‍ട്രിക്ക് പ്രവര്‍ത്തനാനുമതി ഇല്ല. എസി, സ്ലീപ്പര്‍ കോച്ചുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും യാത്രക്കാരെ വൈദ്യ പരിശോധനക്ക് വിധേയമാക്കും.പനി ലക്ഷണങ്ങൾ ഉള്ള യാത്രക്കാരുടെ യാത്ര ഏത് സമയവും റദ്ദാക്കാൻ ടിടിഇ വരെയുള്ള ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മാർഗ നിർദേശങ്ങൾ ഇങ്ങനെ :

*റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ പരിശോധനക്ക് വിധേയരാകണം

*പനി ലക്ഷണമുള്ളവർക്ക് യാത്രാ വിലക്ക്

*വൈകിയെത്തിയാൽ യാത്ര തടസപ്പെട്ടേക്കും

*ഫോണിൽ ആരോഗ്യ സേതു ആപ് വേണം

*പ്ലാറ്റ് ഫോം ടിക്കറ്റ് നൽകില്ല

*വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റിന് യാത്രാ വിലക്ക്

*യാത്രയിൽ മാസ്‌ക് ധരിക്കണം

*സാനിറ്റൈസർ കരുതണം

You might also like

-