പാലക്കാട് തീറ്റ മത്സരത്തിനിടെ ദാരുണാന്ത്യം; ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി 50കാരൻ മരിച്ചു
ആലാമരം സ്വദേശി ബി.സുരേഷാണ് മരിച്ചത്. നാട്ടിലെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം നടന്നത്.
പാലക്കാട്: ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി 50 കാരന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. ആലാമരം സ്വദേശി ബി.സുരേഷാണ് മരിച്ചത്. നാട്ടിലെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം നടന്നത്.
മത്സരത്തിനിടയിൽ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. സുരേഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.