വിനോദസഞ്ചാരികളായ യുവാവും യുവതിയും ആളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച മരിച്ചു

മറയൂർ – ഉദുമൽപേട്ട റോഡിൽ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിൽ കയറിയാണ് ഇവർ വിഷം കഴിച്ചത്. പുഷ്പൻ ടൗണിലേക്കു പോയ സമയത്താണു സംഭവം

0

മറയൂർ ,ഇടുക്കി | വിനോദസഞ്ചാരികളായ യുവാവും യുവതിയും ആളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച മരിച്ചു. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു മരിച്ചത്. മറയൂർ – ഉദുമൽപേട്ട റോഡിൽ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിൽ കയറിയാണ് ഇവർ വിഷം കഴിച്ചത്. പുഷ്പൻ ടൗണിലേക്കു പോയ സമയത്താണു സംഭവം.അവശനിലയിലായ യുവതി രാത്രി ഒൻ‌പതോടെ റോഡിൽ കയറി ഒരു വാഹനം തടഞ്ഞു നിർത്തി വിഷം കഴിച്ചെന്നും രക്ഷിക്കണമെന്നും പറഞ്ഞു. മറയൂർ പൊലീസെത്തി ഇരുവരെയും സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. പിന്നീടു കോയമ്പത്തൂൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു.

You might also like

-