തല്ലിയതോ ?തലോടിയതോ ? ടോമിന്‍ ജെ. തച്ചങ്കരിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി
വിജിലന്‍സ് ഡയറക്ടറുടേതിന് സമാന തസ്തിക മനുഷ്യാവകാശ കമ്മീഷനില്‍ സൃഷ്ടിക്കുന്നതോടെ തച്ചങ്കരിയും നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറും പൊലീസ് മേധാവി സ്ഥാനത്തേക്ക് ഒരുപോലെ യോഗ്യതയുള്ളവാരായി മാറും.
തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ടോമിന്‍ ജെ. തച്ചങ്കരിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി. സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ ആ സ്ഥാനത്തേക്ക് ഏറെ പറഞ്ഞുകേട്ട പേരായിരുന്നു തച്ചങ്കരിയുടേത്.
1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ തച്ചങ്കരിയെ വിജിലന്‍സ് ഡയറക്ടറിന് തുല്യമായ എക്സ് കേഡര്‍ പദവി സൃഷ്ടിച്ചാണ് സ്ഥാനമാറ്റം നല്‍കിയിരിക്കുന്നത്.വിജിലന്‍സ് ഡയറക്ടറുടേതിന് സമാന തസ്തിക മനുഷ്യാവകാശ കമ്മീഷനില്‍ സൃഷ്ടിക്കുന്നതോടെ തച്ചങ്കരിയും നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറും പൊലീസ് മേധാവി സ്ഥാനത്തേക്ക് ഒരുപോലെ യോഗ്യതയുള്ളവാരായി മാറും. അതിനാല്‍ പുതിയ നിയമനത്തോടെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തച്ചങ്കരിയുടെ സാധ്യത വര്‍ധിക്കുകയാണ്,ഒരുവര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് തച്ചങ്കരി.