ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലൻസ് അന്വേഷണംതുടരാം ഹൈക്കോടതി

2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിയിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് ആരോപണം

0

കൊച്ചി: ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണത്തിൽ സ്റ്റേ ആവശ്യപ്പെട്ട് തച്ചങ്കരി നല്‍കിയഹർജി കോടതി തള്ളി .മുൻപ് ഇതേ ആവശ്യമുന്നയിച്ച് തച്ചങ്കരി മെയ് 29ന് നൽകിയ ഹർജി കോട്ടയം വിജിലന്‍സ് കോടതി തള്ളിയിരുന്നു. സ്വത്ത് സമ്പാദനത്തിൽ തച്ചങ്കരിക്കെതിരെപ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലൻസ് കോടതി നിരീക്ഷിച്ചിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈകോടതിയെ സമീപിച്ചത്.

2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിയിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സ്റ്റുഡിയോയിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു.കേസില്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം സ്വത്തു കണക്കാക്കിയതില്‍ പിഴവുകളുണ്ടെന്നാണ് തച്ചങ്കരിയുടെ വാദം കോടതി തള്ളുകയാണുണ്ടായത്

You might also like

-