കൊച്ചിയില്‍അനിശ്ചിതകാലത്തേക്ക് ടോൾ പിരിവ് നിർത്തി
ഈ കാലയളവിലെ നിരോധന ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താനായി നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍, എറണാകുളം ജില്ലാ പൊലീസ് മേധാവി, സിറ്റി കമ്മീഷണര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്
കൊച്ചി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ ടോള്‍ പ്ലാസകളും ഈ മാസം 31 വരെ പണം പിരിക്കുന്നത് നിര്‍ത്തി. കൊച്ചി കുമ്പളം ടോള്‍ പ്ലാസ, പൊന്നാരിമംഗലം ടോള്‍ പ്ലാസ തുടങ്ങി എല്ലാ ടോളുകള്‍ക്കും നിരോധനം ബാധകമാണ്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലയളവിലെ നിരോധന ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താനായി നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍, എറണാകുളം ജില്ലാ പൊലീസ് മേധാവി, സിറ്റി കമ്മീഷണര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് ഒരു ദിവസത്തേക്ക് പിരിവ് നിര്‍ത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ നിലവില്‍ 16 പേരാണ് കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 7 ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍, 5 കണ്ണൂര്‍ സ്വദേശികള്‍, 3 എറണാകുളം സ്വദേശികള്‍, ഒരു മലപ്പുറം സ്വദേശി എന്നിവരാണ് ചികിത്സയിലുള്ളത്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കുന്നതിനും സ്ഥാപനങ്ങളില്‍ സെന്‍ട്രലൈസിഡ് എ സി സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനും നിരോധനമുണ്ട്