70 പേരുടെ ജീവനടുത്ത പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട് ,പുനരധിവാസം ഉറപ്പാക്കി കണ്ണൻ ദേവൻ കമ്പനി

70 പേരുടെ ജീവനാണ് അന്നത്തെ ഉരുൾപൊട്ടൽ കവർന്നത്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്

0

മൂന്നാർ :നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്, 2020 ആഗസ്റ്റ് ആറിനുണ്ടായ മേഘസ്ഫോടനത്തെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു ഗ്രാമം തന്നെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപെട്ടു ജീവനാണ് അന്നത്തെ ഉരുൾപൊട്ടൽ കവർന്നത്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.ദുരന്തത്തിനുശേഷം മരിച്ചവരുടെ ബന്ധുക്കൾക്ക് മൂന്നാർ കുട്ടിയാർ വാലിയിൽ കണ്ണൻദേവൻ കമ്ബനി വീടുകൾ നിർമ്മച്ചൂ നൽകിയിരുന്നു .ദുരന്തത്തിൽ ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സർക്കാർ കണക്ക്. നഷ്ടപരിഹാരം പലർക്കും കിട്ടിയിട്ടില്ല.ദുരന്തത്തിൽ കാണാതായവരുൾപ്പെടെ 24 പേർക്ക് ധനസഹായം ഇനിയും ലഭിക്കാനുണ്ട് .മരിച്ച 47 പേരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകി.എന്നാൽ വാഹനങ്ങൾ ഉൾപ്പെടെ സകലതും നഷ്ടപ്പെട്ടതിന് സഹായമൊന്നു.ലഭിച്ചിട്ടില്ല.

13 കുട്ടികൾ ഉൾപ്പടെ 70 പേരാണ് അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചത്. 2020 ആഗസ്ത് ആറാം തിയതി രാത്രി 10.45ന് ഉരുൾ പൊട്ടലിൽ നാല് ലയസമുച്ഛയങ്ങൾ . തൂത്തെറിയപെട്ടപ്പോൾ നഷ്ടമായത് 70 ജീവനുകൾ. പതിവുപോലെ അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അവർ അറിഞ്ഞിരുന്നില്ല, അത് അവരുടെ അന്ത്യ അത്താഴമാകുമെന്ന്. ലയങ്ങളിലെ ഒറ്റമുറി വീടുകളിൽ ഒന്നിച്ച് കഴിഞ്ഞിരുന്ന മുത്തശ്ശി – മുത്തശ്ശന്മാരും മക്കളും പേരക്കുട്ടികളും നല്ലൊരു നാളെ പ്രതീക്ഷിച്ച് തന്നെയാകണം കണ്ണടച്ചിട്ടുണ്ടാവുക. അപ്രതീക്ഷിതമായി എത്തിയ ഉരുൾ നിമിഷ നേരംകൊണ്ടാണ് അവരുടെ സ്വപ്നങ്ങൾ തല്ലിത്തകർത്തത്. ഒന്ന് ഉറക്കെ കരയാൻ പോലുമാകാതെ അവർ മണ്ണിന് അടിയിൽ കുടുങ്ങി
പിറ്റേ ദിവസം പുലർച്ചെ മാത്രമാണ് ദുരന്തം പുറംലോകം അറിഞ്ഞത്. തകർന്ന പെരിയവരൈ പാലം രക്ഷാ പ്രവർത്തകരുടെ വഴി മുടക്കി. എന്‍.ഡി.ആര്‍.എഫ് ഉള്‍പ്പടെയുള്ള സേനകൾ സ്ഥലത്ത് എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപകടത്തിൽപ്പെട്ട 82 പേരിൽ പന്ത്രണ്ട് പേരെ മാത്രമാണ് രക്ഷിക്കാനായത്. തെരച്ചിൽ ആഴ്ചകൾ നീണ്ടു. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാല് പേർ ഇന്നും ഇനിയും കണ്ടെത്താനുണ്ട് .

സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. എട്ട് പേർക്ക് പുതിയ വീടും നിർമ്മിച്ച് നൽകി. മരിച്ചവരുടെ ശവകുടീരങ്ങളിൽ പ്രണാമം അർപ്പിക്കാൻ ബന്ധുക്കൾ ഇന്ന് രാമജമലയിലെത്തും. സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. കണ്ണൻ ദേവൻ കമ്പനി തയ്യാറാക്കിയ പെട്ടിമുടി സ്മാരകം ബന്ധുക്കൾക്കായി സമർപ്പിക്കും.

You might also like

-