ഇന്ന് നഴ്സസ് ദിനം ..മഹാമാരിയെ ജീവൻ കൊടുത്തും നേരിട്ട് കനിവിന്റെ മാലാഖമാർ

കൊവിഡിനെതിരായമനുഷ്യർ നടത്തുന്ന യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴുംഅതിർത്തികാക്കുന്ന യോദ്ധാക്കളെപോലെ സ്വന്തം ജീവനുപോലും വിലകല്പിക്കാതെ മറ്റുള്ളവർക്കായി ജീവിത സമർപ്പിക്കുകയാണ് കോവിഡ് കാലത്തു ലോകമെങ്ങുമുള്ള നേഴുമാർ.

0

കോവിഡ് മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള മനുഷ്യരാശിനടത്തുന്ന ശ്രമങ്ങൾക്കിടെയാണ് ഇത്തവണയും നഴ്സസ് ദിനം കടന്നെത്തുന്നത്. സ്വന്തം ആരോഗ്യം മറന്ന് കൊവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിലാണ് നഴ്സിങ്ങ് സമൂഹം.കൊറോണയെ നേരിടുന്നതിൽ ലോകമെങ്ങുമുള്ള നേഴുമാർ മുന്നണി പോരാളികളയായി മാറിയ . മാലാഖമാരെന്ന വിശേഷണങ്ങള്‍ക്കപ്പുറം നേഴുമാർ ആരോഗ്യ രംഗത്തെ ഇന്നിന്റെ യോദ്ധാക്കളായി മാറി

കൊവിഡിനെതിരായമനുഷ്യർ നടത്തുന്ന യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴുംഅതിർത്തികാക്കുന്ന യോദ്ധാക്കളെപോലെ സ്വന്തം ജീവനുപോലും വിലകല്പിക്കാതെ മറ്റുള്ളവർക്കായി ജീവിത സമർപ്പിക്കുകയാണ് കോവിഡ് കാലത്തു ലോകമെങ്ങുമുള്ള നേഴുമാർ. വിളക്കേന്തിയ വനിത എന്ന്‌ ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ ജന്മദിനമാണ്‌ ലോക നഴ്സസ്‌ ദിനമായി ആചരിക്കുന്നത്‌.സേവനത്തിന്‍റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്. മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം ഇന്ന് ലോകമെമ്പാടും ആചരിക്കുന്നത്

1820 മേയ്‌ 12 നു ഫ്‌ളോറന്‍സിലായിരുന്നു നൈറ്റിംഗേല്‍ ജനിച്ചത്‌. ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലാണ്‌ ആധുനിക നഴ്സിങ്ങിനെ കാരുണ്യത്തിന്റെയും അര്‍പ്പണബോധ ത്തിന്റെയും പുണ്യകര്‍മമായി മാറ്റിയത്‌. ഇപ്പോള്‍ 120 തിലധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര നഴ്സസ് സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ഈ സമിതി 1899 ലാണ് നിലവില്‍ വന്നത്.

ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്‍റെ ചരിത്രം കേരളത്തിന്‍റെ ആതുരശുശ്രൂഷാ രംഗത്തിന്‍റെചരിത്രം കൂടി പറയുന്നതാണ്.സ്‌നേഹസാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശം രോഗികള്‍ക്ക് ആവശ്യമുള്ള് മരുന്നല്ല, സ്‌നേഹസദൃശ്യമായ ഒരു തലോടലാണെന്ന് ഒരിക്കലെങ്കിലും ആശുപത്രികിടക്കയില്‍ കിടന്നിട്ടുള്ളവര്‍ക്ക് അറിയാം. ഈ സ്‌നേഹസ്പര്‍ശവുമായെത്തുന്ന ശുഭ്രവസ്ത്രധാരികളായ നേഴ്‌സുമാരെ അതു കൊണ്ടു തന്നെ ആര്‍ക്കും മറക്കാനുമാവില്ല. സാന്ത്വനത്തിന്റെ മരുപച്ച നല്‍കുന്ന ഇവര്‍ ജീവിതം തന്നെ ആതുരസേവനത്തിനായി മാറ്റി വച്ചിരിക്കുകയാണെന്നത് പക്ഷേ അധികമാരും ഓര്‍ക്കുന്നതേയില്ല.

ജീവിതത്തിന്റെ മുക്കാല്‍ പങ്കും ആശുപത്രികളിലും രോഗികളോടൊത്തും ചെലവഴിക്കുന്ന ഇവരില്‍ പലര്‍ക്കും ഇതൊരു ജോലിയല്ല, വിശുദ്ധ കര്‍മ്മം തന്നെ. സാമൂഹികമായ ജീവിതത്തില്‍ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നേഴ്‌സുമാര്‍.ഇവര്‍ക്കായി ഒരു ദിനമെന്ന രീതിയിലാണ് ലോകമെങ്ങും നേഴ്‌സിങ് വാരാചരണം സംഘടിപ്പിക്കുന്നത്.

ടര്‍ക്കിയിലെ തെരുവുകളില്‍ മലീമസമായി കിടന്നിരുന്ന സൈനികരെ ശുശ്രൂഷിക്കാന്‍ രാവും പകലും ഒരു പോലെ അധ്വാനിച്ച ഈ മഹദ് വ്യക്തിയുടെ ജീവിതത്തിന്റെ തനിപകര്‍പ്പുകള്‍ തന്നെയാണ് നേഴ്‌സുമാരുടെ പില്‍ക്കാല ജീവിതമെന്നും കണ്ടറിയേണ്ടിരിയിരിക്കുന്നു, അനുഭവിച്ച് അറിയേണ്ടിയിരിക്കുന്നു.
ആധുനികമായ വിധത്തില്‍ ആതുരസേവനമേഖല പുരോഗമിച്ചപ്പോഴും ചിന്താഗതിയിലും സമീപനത്തിലും നേഴ്‌സുമാരുടെ ജീവിതം അന്നും ഇന്നും എന്നും ഒന്നു തന്നെ. അവര്‍ക്ക് ജീവിതത്തേക്കാളുപരി, രോഗികളുടെ ചിരിക്കുന്ന മുഖമാണ് പ്രദാനം. മരുന്നു കൊടുക്കുമ്പോള്‍ മുഖത്ത് അനുഭവപ്പെടുന്ന സാന്ത്വനമാണ് അവരുടെ ജീവശ്വാസം തന്നെ..
സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വിശുദ്ധദിനമെന്നതു പോലെയാണ് എല്ലാവര്‍ഷംവും മേയ് 12 എത്തുന്നത്.ലോകമെമ്പാടുമുള്ള എല്ലാ നേഴ്‌സുമാരുടെയും സേവനസദൃശ്യമായ ജോലിയോടുള്ള തികഞ്ഞ ആദരവ് എന്ന നിലയിലാണ് ലോക നഴ്‌സസ്ദിനം ആചരിക്കുന്നത്. സംസ്ഥാനത്ത് ലോക്ക്ഡൗണായതിനാൽ വിവിധ സർക്കാർ ആശുപത്രികളിൽ കൊവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനം ആചരിക്കാനാണ് ഇക്കുറി തീരുമാനം.

You might also like

-