ടൈം മാഗസിന്‍ കിഡ് ഓഫ് ദി ഇയര്‍ ഗീതാഞ്ജലി റാവു
ചരിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഒരു കുട്ടിയെ ആദ്യമായാണ് കിഡ് ഓഫ് ദി ഇയര്‍ ടൈം മാഗസിന്‍ തെരഞ്ഞെടുക്കുന്നത്
കോളറാഡോ: ടൈം മാഗസിന്റെ ഈവര്‍ഷത്തെ കിഡ് ഓഫ് ദി ഇയര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞയും ഇന്‍വെസ്റ്ററുമായ ഗീതാഞ്ജലി റാവു (15) തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഒരു കുട്ടിയെ ആദ്യമായാണ് കിഡ് ഓഫ് ദി ഇയര്‍ ടൈം മാഗസിന്‍ തെരഞ്ഞെടുക്കുന്നത്.
കുടിവെള്ളത്തില്‍ ലെഡിന്റെ അംശം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ആവശ്യമായ ഉപകരണം വികസിപ്പിച്ചെടുത്തതും, ഇന്റര്‍നെറ്റ് സൈബര്‍ ബുള്ളിയിംഗ് കണ്ടുപിടിക്കുന്നതിന് ആവശ്യമായ ഒരു ആപ്പ് വികസിപ്പിച്ചെടുത്തതുമാണ് ഗീതാഞ്ജലിയെ ഈ പ്രത്യേക അംഗീകാരത്തിന് അര്‍ഹയാക്കിയത്.
2005-ല്‍ കോളറാഡോയിലാണ് ഗീതാഞ്ജലി ജനിച്ചത്. 10 വയസുമുതല്‍ തന്നെ ഗവേഷണ രംഗത്ത് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. 2017-ല്‍ ഡിസ്കവറി എഡ്യൂക്കേഷന്‍ 3 എം യംഗ് സയന്റിസ്റ്റായി തെരഞ്ഞെടുത്തിരുന്നു.
കോളറാഡോ സ്റ്റം സ്കൂള്‍ ഹൈലാന്റ് റാഞ്ച് വിദ്യാര്‍ത്ഥിനിയായ ഗീതാഞ്ജലി യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോയിലും മറ്റ് നിരവധി രംഗങ്ങളിലും ഗവേഷണം നടത്തിവരുന്നുണ്ട്. 2018-ല്‍ പ്രസിഡന്റ്‌സ് എന്‍വയണ്‍മെന്റല്‍ യൂത്ത് അവാര്‍ഡും ഈ കുട്ടിക്ക് ലഭിച്ചിരുന്നു.സംഗീത ഉപകരണങ്ങള്‍ അഭ്യസിക്കുന്നതിലും ഗീതാഞ്ജലി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരിശീലനം നടത്തിവരുന്നു.