മുട്ടിലിൽ നിന്നും ഈട്ടിത്തടി കൊച്ചിയിലെത്തിച്ചത് പരിശോധനകൾ ഇല്ലാതെ

ലക്കിടി വനംവകുപ്പ് ചെക്പോസ്റ്റിലെ ഫെബ്രുവരി 2 മുതല്‍ ഏഴ് വരെയുള്ള വാഹന റജിസ്റ്ററിൽ . KL19-2765 എന്ന ലോറി നമ്പര്‍ ഒരിക്കല്‍ പോലും രേഖപ്പെടുത്തിയിട്ടില്ല.

0

മാനന്തവാടി :വയനാട് മുട്ടിലില്‍ അനധികൃതമായി മുറിച്ച ഈട്ടിത്തടികള്‍ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന വനംവകുപ്പ് ചെക്പോസ്റ്റുകളില്‍ വാഹനം കടന്നുപോയതിന്റെ രേഖയില്ല. ലക്കിടി ചെക്പോസ്റ്റിലെ വാഹന റജിസ്റ്ററിർ പ്രകാരം മുട്ടിലിലെ ഈട്ടിത്തടി കടത്തിയതായി കാണിച്ച് രണ്ടാഴ്ച്ച മുമ്പ് വനംവകുപ്പ് താമരശേരിയില്‍ പിടിച്ച ലോറിയുടെ നമ്പര്‍ KL.19.2765. ഫെബ്രുവരി ആറിനാണ് തടികള്‍ മുട്ടിലില്‍നിന്ന് കടത്തി എറണാകുളത്തെത്തിച്ചത്. രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് തടികൊണ്ടുപോയത്  കരാറുകാരന്റെ മൊഴിയിലുണ്ട് .  ലക്കിടി വനംവകുപ്പ് ചെക്പോസ്റ്റിലെ ഫെബ്രുവരി 2 മുതല്‍ ഏഴ് വരെയുള്ള വാഹന റജിസ്റ്ററിൽ . KL19-2765 എന്ന ലോറി നമ്പര്‍ ഒരിക്കല്‍ പോലും രേഖപ്പെടുത്തിയിട്ടില്ല.

ഈട്ടിത്തടിയുമായി ലോറി യാതൊരു പരിശോധനയുമില്ലാതെ എങ്ങനെ എറണാകുളം വരെയെത്തി? നൂറ്റാണ്ട് പഴക്കമുള്ള ഈട്ടിത്തടികള്‍ എന്തുകൊണ്ട് ഫ്ലയിങ് സ്ക്വാഡുകളുടെ കണ്ണില്‍പ്പെട്ടില്ല? ചുരമിറങ്ങും വരെ തടി ലോറിക്ക് പ്രതികള്‍ അസ്വഭാവികമായി അകമ്പടി ഒരുക്കിയിട്ടും എന്തുകൊണ്ട് ശ്രദ്ധിച്ചില്ല? കോവിഡ് കാലത്ത് സകല പരിശോധനകളെയും വെട്ടിച്ച് ഈട്ടിത്തടി എറണാകുളത്തെ മില്ലില്‍ എത്തുംവരെ ആരും ഒന്നുമറിഞ്ഞില്ലെന്നതാണ് ഉത്തരം.

You might also like

-