“മൂന്ന് കാര്യങ്ങൾ മറച്ചുവെക്കാനാകില്ല : സൂര്യൻ, ചന്ദ്രൻ, സത്യം”പ്രിയങ്കഗാന്ധി

രാഹുൽഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്കഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും അവര്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടു

0

ഡൽഹി |രാഹുൽഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്കഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും അവര്‍ ട്വിറ്ററിൽ കുറിച്ചു

Pinned
Priyanka Gandhi Vadra
@priyankagandhi
“Three things cannot be long hidden: the sun, the moon, and the truth”

~Gautama Buddha

माननीय उच्चतम न्यायालय को न्यायपूर्ण फैसला देने के लिए धन्यवाद।

सत्यमेव जयते।

ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്‍റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും മോശമായത് നിങ്ങൾക്ക് ചെയ്യാം, പക്ഷേ ഞങ്ങൾ പിന്നോട്ട് പോകില്ല.സര്‍ക്കാരിന്‍റെ പരാജയങ്ങൾ തുറന്നുകാട്ടുന്നതും വിളിച്ചുപറയുന്നതും തുടരും. ഭരണഘടനാ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

ഈ വിധി ജനാധിപത്യത്തിന് ഊർജ്ജം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നവരെ ഇല്ലാതാക്കുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരട്ടമാണ് ഈ വിധി. സംഘപരിപാറിനും ബിജെപിക്കും നരേന്ദ്രമോദിക്കും ഫാസിസ്റ്റ് ഗവൺമെന്റിനും എതിരായ ശബ്ദങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു സുപ്രീംകോടതി വിധിയെന്ന് വേണുഗോപാൽ റിപ്പോ‍ർട്ടർ ടിവിയോട് പറഞ്ഞു.

അതേസമയം വായമൂടിക്കെട്ടാൻ അയോഗ്യനാക്കുക, ജയിലിലയയ്ക്കുക ഇതാണ് ഇന്നത്തെ ഭരണകൂടം പ്രത്യേകിച്ചും മോദി സർക്കാർ തെരഞ്ഞെടുത്തിരിക്കുന്ന മാ‍ർഗമെന്ന് വേണുഗോപാൽ പറഞ്ഞു. ഇതിനെതിരെ വ്യക്തമായിട്ടുള്ള സന്ദേശമാണ് ഇന്നത്തെ സുപ്രീംകോടതി വിധി. തെറ്റുകൾക്കെതിരെ ശബ്ദിക്കുന്നവർക്ക് ന്യായമാണെങ്കിൽ സംരക്ഷണമുണ്ടാകും എന്നതിന് തെളിവാണ് ഇന്നത്തെ വിധി. ജഡ്ജ്മെൻ്റിൻ്റെ കോപ്പി ലഭിച്ചാൽ ഉടനെ രാഹുൽഗാന്ധിയ്ക്ക് ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

‘സംഭവം രാഹുൽ ഗാന്ധി വ്യക്തിപരമായി എടുത്തിട്ടില്ല. അദാനിയും മോദിയുമായുള്ള ബന്ധം പാർലമെന്റിൽ ച‍ർച്ച ചെയ്ത അന്ന് മുതൽ തുടങ്ങിയതാണ് കേസിൻ്റെ ഗതി. സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിച്ചു എന്നതാണ് ഏറ്റവും വലിയ വിശ്വാസം. നിയമത്തിൽ വിശ്വാസമുള്ള പാർട്ടിയാണ് ഞങ്ങളുടേത്. നിയമപരമായി തന്നെ നേരിടും. രാഹുൽ ഗാന്ധിയെ സത്യം പറയുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആ‍ർക്കും കഴിയില്ല. സത്യം വിളിച്ചു പറയുക തന്നെ ചെയ്യും. കോടതികളെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ടാണ് നിയമ വ്യവസ്ഥയിലൂടെ മാത്രംപോയത്’, വേണുഗോപാൽ കൂട്ടിച്ചേർത്തു.

You might also like

-