കൊറോണക്ക് അന്ത്യം ഭീമൻ ‘വിടവാങ്ങൽ’ അത്താഴം
എല്ലാവരും സ്വന്തമായിഉണ്ടാക്കിയതോ വാങ്ങിയതോ ആയ ഭക്ഷണം മേശക്ക് ചുറ്റും കൊണ്ടുവന്ന് ,പരസ്പരം പങ്കുവച്ചനാണ് അത്താഴമുണ്ടത് കോരണക്ക് വിടനല്കുന്നതിന്റെ സൂചനയായിട്ടാണ് ഭീമൻ അന്ത്യത്താഴ വിരുന്ന് സംഘടിപ്പിച്ചത്
വിഡീയോ കാണാം…
പ്രാഗ്/ചെക്ക് റിപ്പബ്ലിക്ക് : കൊറോണ വൈറസ് പ്രതിസന്ധിക്ക് അന്ത്യം പ്രാഗിൽ ഒരു ഭീമൻ അന്ത്യ അത്താഴം ആഘോഷം അത്താഴത്തിന് 500 മീറ്റർ നീളമുള്ള മേശ ഒരുക്കിയായിരുന്നു അന്ത്യത്താഴത്തിന് ഒത്തുകൂടിയത് . പ്രാഗിലെ ചരിത്രപരമായ ചാൾസ് ബ്രിഡ്ജിലായിരുന്നു തീൻ മേശ ഒരുക്കിയത്, എല്ലാവരും സ്വന്തമായിഉണ്ടാക്കിയതോ വാങ്ങിയതോ ആയ ഭക്ഷണം മേശക്ക് ചുറ്റും കൊണ്ടുവന്ന് ,പരസ്പരം പങ്കുവച്ചനാണ് അത്താഴമുണ്ടത് കോരണക്ക് വിടനല്കുന്നതിന്റെ സൂചനയായിട്ടാണ് ഭീമൻ അന്ത്യത്താഴ വിരുന്ന് സംഘടിപ്പിച്ചത് നൂറുകണക്കിന് ആളുകളാണ് ഭാഷണമൊരുക്കി നേരത്തെതന്നെ പ്രാഗിലെ ചരിത്രപരമായ ചാൾസ് പാലത്തിൽ ഒത്തുകൂടിയത് മുഖവരണങ്ങളും കൈയുറകളും ഇല്ലാതെ ഒത്തുകൂടിയ ആളുകൾ മണിക്കൂറുകളൊളം നദിക്കരയിൽ കൂട്ടം കൂടി ചിലവഴിച്ചു
ചെക്ക് റിപ്പബ്ലിക്കിൽ ഇതുവരെ 12,116 പേർക്കാണ് കോവിഡ് സ്ഥികരിച്ചിട്ടുള്ളത്353 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.7,821പേർക്ക് രോഗമുക്തിയുണ്ടായി 3,942 പേര് ചികിത്സയിലുമാണ്
കഴിഞ്ഞയാഴ്ച ചെക്ക് സർക്കാർ ആയിരത്തോളം പേരുടെ പൊതുസമ്മേളനത്തിനുള്ള വിലക്ക് നീക്കിയിരുന്നു . സന്ദർശകരുടെ എണ്ണത്തിൽ പരിധിയില്ലാതെ നീന്തൽക്കുളങ്ങളും ടൂറിസ്റ്റ് ഹബുകളായ മ്യൂസിയങ്ങൾ, മൃഗശാലകൾ, കോട്ടകൾ എന്നിവയും വീണ്ടും തുറന്നു.
ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ നഗരവും ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനവുമാണ് പ്രാഗ് . ഈ നഗരത്തിന്റെ ഔദ്യോഗിക നാമം പ്രാഗ്- തലസ്ഥാന നഗരം എന്നർത്ഥം വരുന്ന എന്നാണ്. ചെക് ഭാഷയിൽ പ്രാഹ എന്നാണ് ഉച്ചാരണം.
പ്രാഗിനും ചുറ്റുമുള്ള പ്രദേശത്തിനും പഴയ പേര് ബൊഹീമിയ എന്നായിരുന്നു. ആദ്യകാല നിവാസികൾ ബൊഹീമിയൻ-സ്ലാവിക് വംശജരാണെന്ന് അനുമാനിക്കപ്പെടുന്നു.പഴങ്കഥകളനുസരിച്ച് വ്ലട്ടാവ നദിയുടെ വലംകരയിലെ ഒരു കുന്നിൻ പ്രദേശമായിരുന്നു പ്രാഗ്. ബൊഹീമിയൻ നാടുവാഴികൾ കുന്നിൻ മുകളിലും സാധാരണ ജനത അടിവാരങ്ങളിലും പാർത്തുവന്നുവെന്നാണ് അനുമാനം. ലിബൂസാ രാജകുമാരിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് വുൾട്ടാവ നദിയുടെ ഇരുകരകളിലുമായുള്ള പ്രാഹാ നഗരവും പ്രെസ്മിൽ രാജവംശവും എന്നും പഴങ്കഥ ഇവയ്കൊന്നും രേഖകളില്ല. പത്താം ശതകത്തിൽ ബൊഹീമിയയിൽ ക്രിസ്തുമതം ശക്തിപ്പെട്ടു, പള്ളികൾ ഉയർന്നു വന്നു, പള്ളികൾ ചരിത്രരേഖകൾ സൂക്ഷിക്കാൻ തുടങ്ങി. നഗരത്തിനു ചുറ്റുമായുള്ള മതിൽ നിർമ്മിക്കപ്പെട്ടത് പതിമൂന്നാം ശതകത്തിലാണെന്ന് പറയപ്പെടുന്നു