സഭ തർക്കത്തിലിടപെടണമെന്ന് തോമസ് പ്രഥമൻ

നാലു പള്ളികളുടെ കാര്യത്തിലുള്ള വിധി എല്ലാ പള്ളികള്‍ക്കും ബാധകമാണെന്ന കോടതി പരാമര്‍ശം ആശങ്കപ്പെടുത്തുന്നതായി ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പള്ളികള്‍ ഒഴിയണമെന്നു പറയുമ്പോള്‍ എവിടേക്കു പോകണമെന്നുകൂടി വ്യക്തമാക്കണം.

0

കോതമംഗലം |പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി മാറുന്നത് തടയാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് യാക്കോബായ സഭ. ഇക്കാര്യം ആവശ്യപ്പെട്ട് ഉടന്‍ മുഖ്യമന്ത്രിയെ കാണും. നാലു പള്ളികളുടെ കാര്യത്തിലുള്ള വിധി എല്ലാ പള്ളികള്‍ക്കും ബാധകമാണെന്ന കോടതി പരാമര്‍ശം ആശങ്കപ്പെടുത്തുന്നതായി ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പള്ളികള്‍ ഒഴിയണമെന്നു പറയുമ്പോള്‍ എവിടേക്കു പോകണമെന്നുകൂടി വ്യക്തമാക്കണം. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്തിടെയുട്യ കോടതിവിതകൾ യാക്കൊബാസഭക്ക് എതിരായിമാറുകയും തർക്കത്തിൽകിടക്കുന്ന പള്ളികൾ മാർപാശത്തിന് വിട്ടുൽകുയും ചെയ്ത സാഹചര്യത്തിലാണ് തർക്കത്തിൽ ഇടപെടണമെന്ന് ആവശ്യപെട്ടുകൊണ്ട് യാക്കൊബാസഭ പരമ അധ്യക്ഷൻ തന്നെ രംഗത്തെത്തിയത് .

You might also like

-