ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ഇരട്ട സ്ഫോടനം 50 പേര്‍ മരിച്ചതായി റിപ്പോർട്ട് ..തത്സമയ ദൃശ്യങ്ങൾ .

മൂവായിരത്തിലധികം ആളുകൾക്കാണ് പരിക്കേറ്റിരിക്കുന്നത്.ബെയ്‍റൂത്ത് തുറമുഖത്തിന് അടുത്തുള്ള സംഭരണശാലയില്‍ സ്ഫോടകശേഷിയുള്ള വസ്‍തുക്കള്‍ക്ക് തീപിടിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം,

0

തത്സമയ ദൃശ്യങ്ങൾ ….

ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ഇരട്ട സ്ഫോടനം. സ്ഫോടനത്തിൽ നിരവധിയാളുകള്‍ക്ക് സാരമായി പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 50 പേര്‍ മരിച്ചതായി സ്ഥികരിക്കാത്ത റിപ്പോർട്ടുണ്ട് . മൂവായിരത്തിലധികം ആളുകൾക്കാണ് പരിക്കേറ്റിരിക്കുന്നത്.ബെയ്‍റൂത്ത് തുറമുഖത്തിന് അടുത്തുള്ള സംഭരണശാലയില്‍ സ്ഫോടകശേഷിയുള്ള വസ്‍തുക്കള്‍ക്ക് തീപിടിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം, ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ല ഉണ്ടായതെന്ന് ലെബനന്‍ ആഭ്യന്തരസുരക്ഷാ സേനയുടെ തലവന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

പൊട്ടിത്തെറിക്കു പിന്നാലെ പത്ത് പേരുടെയോളം മൃതശരീരങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോമീറ്ററുകളോളം ചുറ്റളവില്‍ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടായി. ആശങ്കപ്പെടേണ്ടെന്നും സംയമനം പാലിക്കണമെന്നും ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി.

You might also like

-