ഗ്രൂപ്പ് തീവ്രവാദം ഇല്ലാതാക്കാനുള്ള തുടക്കമാണിത്,വിഎം സുധീരന്‍
”എല്ലാവരും തന്നെ ആഗ്രഹിച്ചൊരു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഗ്രൂപ്പുകള്‍ക്കല്ല മറിച്ച് പാര്‍ട്ടിക്കാണ് പ്രാധാന്യം. പാര്‍ട്ടിയാണ് ആദ്യം. പ്രഥമവും പ്രധാനമായതും പാര്‍ട്ടിയാണ് എന്ന ശക്തമായ സന്ദേശമാണ് വിഡി സതീശനെ നിയമസഭാ കക്ഷി നേതാവായി നിയോഗിക്കുക വഴി കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്
തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചുള്ള ഹൈക്കമാന്‍ഡ് നീക്കത്തെ പ്രകീര്‍ത്തിച്ച്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സതീശനൊപ്പം വാര്‍ത്താ മാധ്യമങ്ങളെ കാണാവെയാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെ്ന്നിത്തലയ്ക്കുമെതിരായ ഒളിയമ്പാണ് സുധീരന്റെ പ്രസ്താവനയെന്നാണ് സൂചന.ഐ ഗ്രൂപ്പില്‍ നിന്നും എ ഗ്രൂപ്പില്‍ വിഡി സതീശന് പിന്തുണ ലഭിച്ചത് അണികള്‍ക്കിടയില്‍ പോലും ചര്‍ച്ചാ വിഷയമായിരുന്നു. ഇരു ഗ്രൂപ്പുകളും ഒന്നിച്ച് സമവായത്തിലെത്തിയ തീരുമാനം ചെന്നിത്തലയ്‌ക്കെതിരായ പൊതുവികാരമാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്.
”എല്ലാവരും തന്നെ ആഗ്രഹിച്ചൊരു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഗ്രൂപ്പുകള്‍ക്കല്ല മറിച്ച് പാര്‍ട്ടിക്കാണ് പ്രാധാന്യം. പാര്‍ട്ടിയാണ് ആദ്യം. പ്രഥമവും പ്രധാനമായതും പാര്‍ട്ടിയാണ് എന്ന ശക്തമായ സന്ദേശമാണ് വിഡി സതീശനെ നിയമസഭാ കക്ഷി നേതാവായി നിയോഗിക്കുക വഴി കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്. ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് പ്രതിപക്ഷ നേതാവായി വി.ഡി.സതീശന്റെ നിയമനം. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഗ്രൂപ്പിസത്തെ തള്ളിപ്പറഞ്ഞു. ആന്റണി-കരുണാകരന്‍ കാലത്തെ ഗ്രൂപ്പ് വിനാശകരമല്ലായിരുന്നു. പില്‍ക്കാലത്ത് അതു ഗ്രൂപ്പ് തീവ്രവാദമായി മാറി.”