അസഹിഷ്ണുതയ്ക്കും അക്രമ രാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

രാജ്യം ഭരിച്ച ബിജെപിയുടെയും കേരളം ഭരിക്കുന്ന സിപിഎമ്മിന്റേയും ദുർഭരണം അവസാനിപ്പിക്കാനുള്ള അവസരമാണ് ജനങ്ങൾക്ക് കൈവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

0

വടകര: അസഹിഷ്ണുതയ്ക്കും അക്രമ രാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യം ഭരിച്ച ബിജെപിയുടെയും കേരളം ഭരിക്കുന്ന സിപിഎമ്മിന്റേയും ദുർഭരണം അവസാനിപ്പിക്കാനുള്ള അവസരമാണ് ജനങ്ങൾക്ക് കൈവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിന് മുകളിൽ പോകുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. വടകരയിലെ ചോമ്പാല യുപിഎസിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോളായിരുന്നു പ്രതികരണം.

You might also like

-