തി​രി​ച്ച​ട​വ് തു​ക​യ്ക്കു പ​ലി​ശ ഈ​ടാ​ക്കു​മെ​ന്ന് എ​സ്ബി​ഐ

മാ​ര്‍​ച്ച്‌ ഒ​ന്നു​മു​ത​ല്‍ മേ​യ് 31 വ​രെ എ​സ്ബി​ഐ​യി​ല്‍ അ​ട​യ്ക്കേ​ണ്ട വാ​യ്പാ തി​രി​ച്ച​ട​വി​നു മൊ​റ​ട്ടോ​റി​യം തു​ക​യ്ക്കു പ​ലി​ശ ഈ​ടാ​ക്കു​മെ​ന്ന് എ​സ്ബി​ഐ

0

തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ച്ച്‌ ഒ​ന്നു​മു​ത​ല്‍ മേ​യ് 31 വ​രെ എ​സ്ബി​ഐ​യി​ല്‍ അ​ട​യ്ക്കേ​ണ്ട വാ​യ്പാ തി​രി​ച്ച​ട​വി​നു മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തി​രി​ച്ച​ട​വ് തു​ക​യ്ക്കു പ​ലി​ശ ഈ​ടാ​ക്കു​മെ​ന്ന് എ​സ്ബി​ഐ. വാ​യ്പ​യി​ല്‍ ബാ​ക്കി നി​ല്‍​ക്കു​ന്ന തു​ക​യ്ക്ക് പ​ലി​ശ ഈ​ടാ​ക്കു​ന്ന​തി​നാ​ല്‍ ഇ​പ്പോ​ഴ​ത്തെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും തി​രി​ച്ച​ട​വ് ന​ട​ത്തു​ന്ന​താ​യി​രി​ക്കും അ​ഭി​കാ​മ്യ​മെ​ന്നും എ​സ്ബി​ഐ വ്യ​ക്ത​മാ​ക്കി.എ​സ്ബി​ഐ​യി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്തി​രി​ക്കു​ന്ന എ​ല്ലാ വാ​യ്പ​ക്കാ​ര്‍​ക്കും റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ആ​ശ്വാ​സ പാ​ക്കേ​ജ് ല​ഭി​ക്കും. മൊ​റ​ട്ടോ​റി​യം ല​ഭ്യ​മാ​കു​ന്ന​തി​ന് വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള വ്യ​ക്തി പ്ര​ത്യേ​ക അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​തി​ല്ല.

You might also like

-