തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ കുടിപ്പക ഗൂണ്ട തലവനെ വെട്ടിക്കൊന്നു
നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്. കേസിൽ രണ്ടുപേർ പിടിയിൽ. ദീപക് ലാൽ, അരുൺ പി രാജീവ് എന്നിവരാണ് പിടിയിലായത്. ഇവർ മരിച്ച വിഷ്ണുവിനൊപ്പമിരുന്ന് മദ്യപിച്ച ശേഷമാണ് ആക്രമണം നടത്തിയത്
തിരുവനന്തപുരം | തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാ തലവനെ വെട്ടിക്കൊന്നു . തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ലാണ് ഇയാൾ മരിച്ചത് . നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്. കേസിൽ രണ്ടുപേർ പിടിയിൽ. ദീപക് ലാൽ, അരുൺ പി രാജീവ് എന്നിവരാണ് പിടിയിലായത്. ഇവർ മരിച്ച വിഷ്ണുവിനൊപ്പമിരുന്ന് മദ്യപിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ. നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. ഇന്നലെ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇന്നലെ രാത്രി ഒമ്പതുമണിക്കാണ് പേരൂർക്കടയ്ക്ക് സമീപത്തെ വഴയിലയിലെആറാം കല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം. അറസ്റ്റിലായ ദീപക് ലാൽ, അരുൺ പി രാജീവ് എന്നിവരും മരിച്ച വിഷ്ണുവും പരിക്കേറ്റ ഹരിലാലും ലോഡ്ജിൽ വെച്ച് മദ്യപിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് പറയുന്നു. വാളുകൊണ്ടാണ് പ്രതികൾ മറ്റ് രണ്ടുപേരെ വെട്ടിയത്.
മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തരപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മണിച്ചൻ മരിക്കുന്നത്. കൃത്യം നടത്തിയ രണ്ടുപേർ ബൈക്കിൽ കയറിപ്പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ നഗരത്തിൽ നിന്ന് തന്നെയാണ് പിടികൂടിയത്. 2011 ൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് വിഷ്ണു. അരുവിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്