അടി വസ്ത്രം മാത്രം ധരിച്ചു മോഷ്ടാക്കൾ കയ്യിൽ വടിവാള്‍, കോടാലി ഏറ്റുമാനൂരിൽ മോക്ഷണ ശ്രമം, കുറുവാസംഘമെന്ന് സംശയം

ഇവര്‍ തമിഴ് നാട്ടിലെ കുപ്രസിദ്ധരായ കുറുവാസംഘമാണോയെന്നും സംശയിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഘം കവര്‍ച്ചയ്ക്കെത്തിയത്.അടിവസ്ത്രംധരിച്ച് മുഖംമൂടിയ നിലയിലായിരുന്നു ഇവര്‍. കൈയില്‍ ആയുധമുള്ളതായും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്

0

കോട്ടയം | ഏറ്റുമാനൂര്‍അതിരമ്പുഴ തൃക്കേല്‍ ക്ഷേത്രം, മറ്റം കവല ഭാഗങ്ങളില്‍ നാട്ടുകാരെ ഭീതിപ്പെടുത്തി മോഷണസംഘങ്ങള്‍. മൂന്നുവീടുകളില്‍ മോഷണത്തിന് ശ്രമിച്ച ഇവര്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടുകാര്‍ ഉണര്‍ന്ന് ബഹളംവെച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശങ്ങളില്‍നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ മൂന്നംഗസംഘമാണ് മോഷണശ്രമത്തിന് പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ തമിഴ് നാട്ടിലെ കുപ്രസിദ്ധരായ കുറുവാസംഘമാണോയെന്നും സംശയിക്കുന്നുണ്ട് അടുത്തിടെ കോഴിക്കോട് നിന്നും കുറുവ സംഘത്തിലെ ആളുകളെ പോലീസ് പിടികൂടിയിരുന്നു .. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഘം കവര്‍ച്ചയ്ക്കെത്തിയത്.അടിവസ്ത്രംധരിച്ച് മുഖംമൂടിയ നിലയിലായിരുന്നു ഇവര്‍. കൈയില്‍ ആയുധമുള്ളതായും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്.ജാസ്മിന്‍, ഇക്ബാല്‍ തുടങ്ങിയവരുടെ വീടുകളിലായിരുന്നു മോഷണശ്രമം. തുണിയും കമ്പിയും മറ്റും ഉപയോഗിച്ച് വാതിലുകളും ജനാലകളും തുറക്കാന്‍ ശ്രമിച്ചു.വീടിന്റെ മുറ്റത്തുണ്ടായിരുന്ന ചെരിപ്പുകളും വസ്ത്രങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ജനപ്രതിനിധി അടക്കമുള്ളവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തിരുട്ട് സംഘമായ കുറുവ സംഘമാണോ എന്ന് ആശങ്കയുയര്‍ന്നു. എന്നാല്‍, ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. കുറുവ സംഘമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സാധ്യത തള്ളിക്കൡല്ലെന്നും എന്നാല്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് യോഗം ചേര്‍ന്നു. രാത്രികാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി. ചെറു സംഘങ്ങള്‍ രൂപീകരിച്ച് സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. റെയില്‍വേ ട്രാക്കിന്റെ സമീപ പ്രദേശങ്ങളില്‍ പോലീസ് പട്രോളിങ്ങും സജീവമാക്കി.

അഞ്ചാം വാര്‍ഡ് മനയ്ക്കപ്പാടം നീര്‍മലക്കുന്നേല്‍ മുജീബ്, കളപ്പുരത്തട്ടേല്‍ ജോര്‍ജ്, ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യാസിര്‍, പൈമറ്റത്തില്‍ ഇഖ്ബാല്‍, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാര്‍, ഏഴാം വാര്‍ഡിലെ യാസ്മിന്‍ എന്നിവരുടെ വീടുകളിലാണ് പുലര്‍ച്ചെ ഒന്നിനും 3.30നും മോഷണ ശ്രമം നടന്നത്. യാസിറിന്റെ ഭാര്യയുടെ ലോഹപാദസരം സ്വര്‍ണമാണെന്ന് കരുതി സംഘം അപഹരിച്ചു. യാസ്മിന്റെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ സംഘം സ്ഥലം വിട്ടു. വാര്‍ജ് അംഗത്തെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി.

പോലീസിന്റെ നിര്‍ദേശങ്ങള്‍

ജനങ്ങള് പാലിക്കേണ്ട മുന്‍കരുതലുകള്‍ അറിയിക്കാന്‍ വാര്‍ഡുകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുക.

അടഞ്ഞുകിടക്കുന്ന വാതിലിനു പിറകില്‍ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങള്‍ അടുക്കിവയ്ക്കുക. (വാതിലുകള്‍ കുത്തിത്തുറന്നാല്‍ ഈ പാത്രം മറിഞ്ഞുവീണുണ്ടാകുന്ന ശബ്ദം കേട്ട് ഉണരാന്‍ സാധിക്കും).വാര്‍ഡുകളില്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ചെറിയ സംഘങ്ങള്‍ ആയി തിരിഞ്ഞ് സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുക.

അനാവശ്യമായി വീടുകളില്‍ എത്തിച്ചേരുന്ന യാചകര്‍, ചൂല് വില്പനക്കാര്‍, കത്തി കാച്ചി കൊടുക്കുന്നവര്‍, തുടങ്ങി വിവിധ രൂപത്തില്‍ വരുന്ന ആളുകളെ കര്‍ശനമായി അകറ്റി നിര്‍ത്തുക.അസമയത് എന്തെങ്കിലും സ്വരം കേട്ടാല്‍ ഉടന്‍ ലൈറ്റ് ഇടുക. തിടുക്കത്തില്‍ വാതില്‍ തുറന്ന് വെളിയില്‍ ഇറങ്ങാതിരിക്കുക.

അയല്‍പക്കത്തെ ആളുകളുടെ ഫോണ്‍ നമ്പരും അടുത്തുള്ള പോലീസ് സ്റ്റേഷന്‍ നമ്പരും കൃത്യമായി ഫോണില്‍ സേവ് ചെയുക.
ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍: 9497931936, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍: 0481-2597210

You might also like

-