കാരണം കാണിക്കൽ നോട്ടീസിന് സ്റ്റേയില്ല , ഗവർണറോട് വിശദികരണം തേടി
സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവർണ്ണർതന്നെ നടത്തിയ വിസി നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടായെന്നാണ് ഗവർണറുടെഇപ്പോഴത്തെ ആരോപണം. ചട്ടങ്ങൾ ലംഘിച്ചാണ് നിയമനങ്ങളുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഇ
കൊച്ചി| യൂണിവേഴ്സിറ്റി വിസിമാർക്ക് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കോടതിയിൽ നിന്നും ഇടക്കാല സ്റ്റേയില്ല.അതേസമയം ഹർജി പരിഗണിച്ചകോടതി ഗവർണ്ണർ അടക്കമുള്ള എതിർ കക്ഷികളോട് വിശദീകരണം തേടി. . ഗവർണർ രാജിയാവശ്യപ്പെട്ട വിസിമാരിൽ ഏഴ് പേരാണ് കാരണം കാണിക്കൽ നോട്ടീസിനെതിരെ കോടതിയെ സമീപിച്ചത് .കേരളാ സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രിം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗവർണർ കേരളത്തിലെ മറ്റ് വിസിമാർക്കെതിരെയും നടപടിയെടുത്തത്.ഹർജികൾ നാളെ വീണ്ടും പരിഗണിക്കും .
സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവർണ്ണർതന്നെ നടത്തിയ വിസി നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടായെന്നാണ് ഗവർണറുടെഇപ്പോഴത്തെ ആരോപണം. ചട്ടങ്ങൾ ലംഘിച്ചാണ് നിയമനങ്ങളുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ വിസിമാർ കോടതിയെ സമീപിച്ചു. ഹർജികൾ പരിഗണിച്ച കോടതി വിസിമാരോട് തൽക്കാലം തുടരാൻ നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ഗവർണർ, രാജിവെക്കാത്തതിലെ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് വിസിമാർക്ക് നോട്ടീസയച്ചത്. ഇതിന് സ്റ്റേ ആവശ്യപ്പെട്ട് 7 വിസിമാർ വീണ്ടും കോടതി കയറുകയായിരുന്നു.നടപടിക്രമങ്ങൾ കോടതിയിൽ നടക്കുമ്പോഴും വിസിമാർക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവർണർ മുന്നോട്ട് പോകുകയാണ്. നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം വിസിമാരിൽ നിന്നും തിരിച്ചു പിടിക്കാനാണ് തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ ഉത്തരവിറക്കും. നിയമനം യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചായതിനാൽ ശമ്പളം കൈപ്പറ്റിയതും അനർഹമായാണെന്ന് വിലയിരുത്തിയാണ് നടപടി.